web analytics

വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി; ഇന്ന് അറഫാ സംഗമം; കൊറോണയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ഹാജിമാർ എത്തുന്ന ഹജ്ജ്

വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി. കൊറോണയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ഹാജിമാർ ഹജ്ജിന് എത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. വിശ്വാസികളെ സ്വീകരിക്കാൻ ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഇന്നാണ് ഹജ്ജിന്റെ സുപ്രധാന കർമ്മമായ അറഫാ സംഗമം. . പ്രവാചകരും അനുയായികളും ഹജ്ജ് വേളയിൽ ഒത്തുചേരുന്നതിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് അറഫാ സംഗമം. മിനായിൽ നിന്ന് മടങ്ങുന്ന ഹാജിമാർ ഇന്ന് സുബ്ഹി നിസ്‌ക്കാരത്തിന് ശേഷം അറഫയിൽ സംഗമിക്കും. ളുഹ്ർ നിസ്‌കാരത്തോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക.

ഹജ്ജ് ഏജൻസികൾ ഏർപ്പെടുത്തിയ വാഹനങ്ങളിൽ വ്യാഴാഴ്ച മുതൽ തന്നെ ഹാജിമാർ മിനായിൽ എത്തിയിരുന്നു. പരമ്പരാഗത അറബ് സംസ്‌കാര തനിമയിൽ ആധുനിക സൗകര്യങ്ങളോടെയാണ് ഈ വർഷം മിനായിലെ തമ്പുകൾ സജ്ജമാക്കിയിട്ടുള്ളത്. രണ്ട് ലക്ഷത്തിലധികം തമ്പുകളിലും മിനായിലെ റസിഡൻഷ്യൻ ടവറുകളിലുമായാണ് ഹാജിമാർക്കുള്ള താമസ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഹജ്ജ് വേളയിൽ തീർത്ഥാടകർ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും അറഫാ സംഗമത്തിന് ശേഷം കല്ലേറ് കർമ്മങ്ങൾക്കും ബലി കർമ്മങ്ങൾക്കും സാക്ഷ്യം വഹിക്കുന്നതും മിനായിലാണ്. ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നൊഴുകിയെത്തിയ 20 ലക്ഷത്തിലേറെ വിശ്വാസികളാണ് മിനായിലേക്ക് എത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

മൊബൈൽ ഐഎംഇഐ കൃത്രിമം: ഇനി ജാമ്യമില്ലാ കുറ്റം; 3 വർഷം തടവും 50 ലക്ഷം വരെ പിഴയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (International Mobile Equipment...

സ്കൈപ്പ് വഴിയുള്ള ‘ഡിജിറ്റൽ അറസ്റ്റ്’:ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി

ബെംഗളൂരു: ഡിഎച്ച്എൽ, സൈബർ ക്രൈം, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിങ്ങനെ...

Related Articles

Popular Categories

spot_imgspot_img