കാസര്‍കോട് നഗരത്തില്‍ ദേശീയപാതയുടെ ഭാഗമായുള്ള മേല്‍പ്പാലത്തിന്റെ സ്പാന്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ തിങ്കളാഴ്ച രാത്രി ഒന്‍പത് മുതല്‍ പിറ്റേന്ന് രാവിലെ ഒന്‍പത് വരെ ദേശീയപാത അടയ്ക്കും. നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനും ഇടയില്‍ 150 മീറ്റര്‍ ഭാഗമാണ് അടയ്ക്കുന്നത്.
കോണ്‍ക്രീറ്റിനുള്ള യന്ത്രങ്ങള്‍ സര്‍വീസ് റോഡില്‍ സ്ഥാപിക്കേണ്ടതിനാലാണ് റോഡ് അടയ്ക്കുന്നതെന്ന് നിര്‍മ്മാണം നടത്തുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചു.
ഗതാഗതനിയന്ത്രണം ഇങ്ങനെ
ദേശീയപാത അടയ്ക്കുന്നതിന്റെ ഭാഗമായി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. മംഗളൂരു ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പുതിയ ബസ് സ്റ്റാന്‍ഡ് കവലയില്‍ നിന്ന് തിരിഞ്ഞ് എംജി റോഡ് വഴി കാഞ്ഞങ്ങാട്- കാസര്‍കോട് സംസ്ഥാന പാത വഴി പോകണം. ചെര്‍ക്കള ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ വിദ്യാനഗര്‍- ചൗക്കി- ഉളിയത്തടുക്ക വഴിയും മധൂര്‍ റോഡ് വഴിയും തിരിച്ചുവിടുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
Read More: മുതിർന്ന സിപിഎം നേതാവ് എസ്. രാമചന്ദ്രൻ പിള്ളയുടെ മകൻ ബിപിൻ ചന്ദ്രൻ അന്തരിച്ചു
Read More: അരളിപ്പൂവിനെ കൈവിട്ടു, വിൽപ്പനയില്‍ 70 ശതമാനത്തോളം കുറവ്; പകരക്കാരനെ കണ്ടെത്തി മലയാളികള്‍