മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപൊടി വിതറുന്നതും ആചാരത്തിന്റെ ഭാ​ഗമല്ലെന്ന് ​ഹൈക്കോടതി

കൊച്ചി: മാളികപ്പുറം ക്ഷേത്രത്തിൽ തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപൊടി വിതറുന്നതും ആചാരത്തിന്റെ ഭാ​ഗമല്ലെന്ന് ​ഹൈക്കോടതി. ഇത്തരത്തിലുള്ള കാര്യങ്ങൾ മറ്റു ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരം കാര്യങ്ങൾ അനുവദിക്കരുതെന്നും വ്യക്തമാക്കി.

ഇത് ശബരിമലയിലെ ആചാരത്തിന്റെ ഭാഗമല്ലെന്നും ഇക്കാര്യത്തിൽ ഭക്തർക്കിടയിൽ അവബോധമുണ്ടാക്കണമെന്നും കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രപരിസരത്ത് മഞ്ഞൾപൊടി വിതറുന്നതും സംബന്ധിച്ച് നിർദ്ദേശം നൽകിയത്.

ശബരിമലയിൽ മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രപരിസരത്ത് മഞ്ഞൾപൊടി വിതറുന്നതും അനുവദിക്കാൻ പാടില്ലലെന്നാണ് നിർദേശം. മാളികപ്പുറത്ത് വസ്ത്രങ്ങൾ എറിയുന്നതും കോടതി വിലക്കിയിട്ടുണ്ട്.

ഇതൊന്നും ആചാരത്തിന്റെ ഭാഗമല്ലെന്ന് തന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് അയ്യപ്പൻമാരെ അറിയിക്കാൻ അനൗൺസ്‌മെന്റ് നടത്തണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.

ശബരിമലയിൽ വ്‌ലോഗർമാർ വീഡിയോ ചിത്രീകരിക്കുന്നതിനും കടുത്ത നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പതിനെട്ടാം പടിയിൽനിന്നുള്ള ദൃശ്യങ്ങളോ ചിത്രങ്ങളോ പകർത്തരുതെന്നാണ് നിർദേശം. ദേവസ്വംബോർഡ് അനുമതി നൽകുന്നവർക്ക് ചടങ്ങുകൾ ചിത്രീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

പോരാട്ടവീര്യത്തിന് റോബിൻ പക്ഷിയുടെ ചുവപ്പ്, വളർച്ചയുടെ പ്രതീകമായി കടൽ പച്ച; അദാണി ട്രിവാൻഡ്രം റോയൽസ് ജേഴ്സി പുറത്തിറക്കി

പോരാട്ടവീര്യത്തിന് റോബിൻ പക്ഷിയുടെ ചുവപ്പ്, വളർച്ചയുടെ പ്രതീകമായി കടൽ പച്ച; അദാണി...

ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ട്രെയിനുകളുടെ കാലമായിരിക്കും; പരീക്ഷണ ഓട്ടം വിജയം

ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ട്രെയിനുകളുടെ കാലമായിരിക്കും; പരീക്ഷണ ഓട്ടം വിജയം ന്യൂഡൽഹി: രാജ്യത്തെ...

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ...

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

ഫോട്ടോ എടുക്കുന്നവർക്കും ഗ്രൂപ്പ് ഫോട്ടോയിൽ ഇടം നേടാം! ആപ്പിൾ തോൽക്കും ഫീച്ചറുകൾ; പിക്‌സൽ 10 എത്തും ദിവസങ്ങൾക്കകം

ഫോട്ടോ എടുക്കുന്നവർക്കും ഗ്രൂപ്പ് ഫോട്ടോയിൽ ഇടം നേടാം! ആപ്പിൾ തോൽക്കും ഫീച്ചറുകൾ;...

Related Articles

Popular Categories

spot_imgspot_img