തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു.
മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്, ഡയാലിസിസിനും 72 മണിക്കൂർ നിരീക്ഷണത്തിനും ശേഷം വൃക്ക സംബന്ധമായ പ്രശ്നങ്ങളിൽ നേരിയ പുരോഗതി ഉണ്ടെന്നാണ് വിലയിരുത്തൽ.
ഇന്നലെ ഉച്ചയോടെ ആരോഗ്യസ്ഥിതി വഷളായെങ്കിലും പിന്നീട് നില മെച്ചപ്പെട്ടു. സൂക്ഷ്മമായ നിരീക്ഷണം തുടരുകയാണ്. ഇന്ന് ഉച്ചയോടെ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങും.
English Summary :
The health condition of former Chief Minister V.S. Achuthanandan, who is undergoing treatment at a private hospital, remains unchanged.