തിരുവനന്തപുരം: ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല താഴെവെട്ടൂർ ചരുവിളവീട്ടിൽ ഷാജഹാൻ(60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
താഴെവെട്ടൂർ സ്വദേശി ഷാക്കിറിനെയാണ് പൊലീസ് പിടികൂടിയത്. മറ്റു പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. യുവാക്കളുടെ സംഘം ലഹരി ഉപയോഗിച്ചെന്ന് പൊലീസിനെ അറിയിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂർ പള്ളിക്ക് സമീപത്തുവച്ച് ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ച വിവരം ഷാജഹാൻ പൊലീസിനെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് രാത്രിയിൽ വീട്ടിൽ എത്തിയ സംഘം ഷാജഹാനെ ആ്രക്രമിച്ചത്. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.