വരന്റെ മാതാവും വധുവിന്റെ അച്ഛനും കൂടി ഒളിച്ചോടി
ഭോപാൽ: മധ്യപ്രദേശിൽ നടന്ന വിചിത്ര കുടുംബ സംഭവമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
സ്വന്തം മകനും പെൺകുട്ടിയും തമ്മിലുള്ള വിവാഹനിശ്ചയം നടക്കാനിരിക്കെ, ഇരുവരുടെയും മാതാപിതാക്കളാണ് പ്രണയത്തിലാവുകയും ഒളിച്ചോടാൻ തീരുമാനിക്കുകയും ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണം കൂടുതൽ ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്ത് വന്നത്. മധ്യപ്രദേശിലെ ഉന്ത്വാസ ഗ്രാമത്തിൽ താമസിക്കുന്ന 45 കാരിയായ സ്ത്രീ ഒരാഴ്ചയ്ക്കുമുമ്പ് രഹസ്യമായി കാണാതായി.
അമ്മയെ കാണാനില്ലന്നുള്ള പരാതി 18-വും 20-വും വയസ്സുള്ള മക്കളോടൊപ്പം മകൻ പൊലീസിൽ നൽകുകയായിരുന്നു. ആദ്യം ഇത് ഒരു സാധാരണ കാണാതാവൽ കേസായാണ് പൊലീസ് കൈകാര്യം ചെയ്തത്.
എന്നാൽ തുടർ അന്വേഷണത്തിൽ ഇത് ഒരു പ്രണയം ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് നടത്തിയ അന്വേഷണം ചിക്ലി ഗ്രാമത്തിലെ ഒരു വീട് വരെ എത്തി.
അവിടെ 50 വയസ്സുള്ള ഒരു കർഷകനോടൊപ്പമാണ് ആ സ്ത്രീ താമസിക്കുന്നതായി പൊലീസ് കണ്ടത്. കൂടുതൽ പരിശോധിച്ചപ്പോൾ, ആ കർഷകൻ സ്ത്രീയുടെ മകന്റെ പ്രതിശ്രുത വധുവിന്റെ പിതാവാണെന്ന് പൊലീസ് കണ്ടെത്തി.
അതായത്, ഒരുമിക്കാനിരുന്ന മരുമകൻ-മരുമകൾക്ക് പകരം അവരുടെ മാതാപിതാക്കളാണ് പ്രണയത്തിലായത്!
മക്കളുടെ വിവാഹനിശ്ചയത്തിനായി നടക്കുന്ന ഒരുക്കങ്ങൾക്കിടെയാണ് ഇരുവരും തമ്മിൽ അടുപ്പം കൂടി പ്രണയത്തിലായത്.
ആ ബന്ധം ഒളിച്ചോറി വിവാഹിതരാകണമെന്ന ആഗ്രഹത്തിലേക്ക് മാറി. ഇതോടെ, മക്കളെ ഉപേക്ഷിച്ച് ഇരുവരും ഒളിച്ചോടി.
ടൗൺ ഇൻസ്പെക്ടർ അശോക് പട്ടീദർ നൽകിയ വിശദീകരണം അനുസരിച്ച്, അവർ സ്വമേധയാ ഒന്നിച്ചാണ് താമസിക്കുന്നത്. കർഷകനെ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങാൻ സ്ത്രീ തയ്യാറല്ലെന്ന് പോലീസ് വ്യക്തമാക്കി.
സ്ത്രീയുടെ ഭർത്താവും മക്കളും ചേർന്ന് വീട്ടിലേക്ക് മടങ്ങാനാവശ്യപ്പെട്ടെങ്കിലും, അവരുടെ അഭ്യർത്ഥന അവഗണിച്ച് സ്ത്രീ കർഷകനോടൊപ്പം തുടരാനാണ് തീരുമാനിച്ചത്. ഇതോടെ, കുടുംബം പൂർണ്ണമായും വിഭജിക്കപ്പെട്ട അവസ്ഥയായി മാറി.
മറ്റുവശത്ത്, കർഷകന്റെ മകളും ഈ സാഹചര്യത്തിൽ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു. വിവാഹനിശ്ചയം നടന്നിട്ടുണ്ടെങ്കിലും ഇപ്പോഴുവരെ വിവാഹ തിയ്യതി തീരുമാനിച്ചിട്ടില്ല. ഇപ്പോഴത്തെ സാഹചര്യം കാരണം, മക്കളുടെ വിവാഹം നടക്കുമോ എന്നത് സംശയമാണ്
ഭർത്താവും രണ്ട് മക്കളും ഉള്ള സ്ത്രീയും, ഒരു മകൾ ഉള്ള കർഷകനും, കുടുംബത്തെയും സമൂഹത്തെയും മറികടന്ന് പ്രണയബന്ധം തിരഞ്ഞെടുക്കുകയായിരുന്നു.
45യും 50യും വയസ്സുള്ള ഈ ദമ്പതികൾ തങ്ങളുടെ ജീവിതം അതുപോലെ മുന്നോട്ടു കൊണ്ടുപോകാമെന്ന് വ്യക്തമാക്കിയതോടെ, പൊലീസിനും കുടുംബാംഗങ്ങൾക്കും അധികമായി ചെയ്യാനുള്ള കാര്യങ്ങളില്ലാതെ പോയി.
സാധാരണയായി യുവാക്കൾ പ്രണയിച്ച് ഒളിച്ചോടുന്ന വാർത്തകൾ കേട്ടറിഞ്ഞിട്ടുള്ള സമൂഹത്തിനാണ് ഈ സംഭവം വലിയ ഞെട്ടലായി മാറിയത്.
മാതാപിതാക്കളാണ് പ്രണയത്തിനായി മക്കളെ ഉപേക്ഷിച്ചത് എന്നുള്ളത് സോഷ്യൽ മീഡിയയിൽ ചർച്ചക ൾ സൃഷ്ടിച്ചിരിക്കുകയാണ്.









