ഒന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കെ  അഥീനയുടെ അപ്രതീക്ഷിത വേർപാട്; മൃതദേഹം നാട്ടിലെത്തിക്കും; സംസ്കാരം കുറുപ്പുംപടി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഫെറോന പള്ളി സെമിത്തേരിയിൽ

ലിങ്കൺഷെയർ: പനിയെ തുടർന്ന് ചികിത്സയിലിരിക്കെ യുകെയിൽ അന്തരിച്ച മലയാളി ദമ്പതികളുടെ മകൾ  അഥീനയുടെ സംസ്കാരം കുറുപ്പുംപടിയിൽ നടത്തും. മൃതദേഹം സംസ്കാരത്തിനായി നാട്ടിൽ എത്തിക്കും മുൻപ് പൊതുദർശനം നടത്താൻ ഒരുങ്ങുകയാണ്‌ യുകെയിലെ പ്രിയപ്പെട്ടവര്‍. 

പെരുമ്പാവൂർ സ്വദേശികളായ ജിനോ ജോർജിന്‍റെയും അനിതയുടെയും മകളാണ്‌ അഥീന. പനിയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയായിരുന്നു 10 മാസം മാത്രം പ്രായമുള്ള അഥീന. 

നാട്ടിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഏതാനും ദിവസത്തെ അവധി കാലം കൊണ്ടു തന്നെ അഥീന അരുമയായി മാറിയിരുന്നു. ഓണക്കാലത്ത് അഥീനയുടെ മാതാപിതാക്കളുടെ സുഹൃത്തായ ടോംസ് കൈലാത്ത് മനോഹരമായ ചിത്രങ്ങൾ പകർത്തിയിരുന്നു. ഇപ്പോൾ അഥീനയുടെ വേർപാടിൽ മാതാപിതാക്കളെയും ഏക സഹോദരി ആഞ്ജലീനയേയും അശ്വസിപ്പിക്കുവാൻ പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.

 21 ന് പീറ്റർബറോയ്ക്ക് സമീപമുള്ള സ്പാൾഡിങിലെ സെന്‍റ് നോര്‍ബെറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് പൊതുദർശനം നടക്കുക. ഉച്ചയ്ക്ക് 12 നാണ് ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. 

അഥീനയെ അവസാനമായി കാണുവാനും പൂക്കള്‍ അര്‍പ്പിക്കുവാനും ആഗ്രഹിക്കുന്നവര്‍ക്ക് ദേവാലയത്തിലേക്ക് എത്താവുന്നതാണെന്ന് സ്പാൾഡിങിലെ മലയാളി കൂട്ടായ്മ പ്രവർത്തകർ അറിയിച്ചു. സംസ്കാരം പിന്നീട് കുറുപ്പുംപടി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.

പനിയും ശ്വാസതടസവും മൂലമാണ്‌ ആദ്യം പീറ്റർബറോ എൻഎച്ച്എസ് ആശുപത്രിയിൽ ജിപി റഫറൻസിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജ് ആഡംബ്രൂക്ക് എൻഎച്ച്എസ് ആശുപത്രിയിൽ മരണത്തിന് രണ്ട് ദിവസം മുൻപ് പ്രവേശിപ്പിച്ചു. അവിടെ വെന്‍റ‌ിലേറ്ററിൽ ചികിത്സയിൽ തുടരവേയാണ് നവംബർ 9 ന് പുലർച്ചെ 4 മണിയോടെ അഥീന മരിച്ചത്. 

പെരുമ്പാവൂർ ഐമുറി മാവിൻ ചുവട് പാറപ്പുറം കുടുംബാംഗമാണ് അഥീനയുടെ പിതാവ് ജിനോ ജോർജ്. രണ്ട് വർഷം മുൻപാണ് ജിനോയും കുടുംബവും യുകെയിൽ എത്തിയത്. ഡിസംബർ 28 ന് ഒന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കെ ആണ് അഥീനയുടെ അപ്രതീക്ഷിത വേർപാട്

spot_imgspot_img
spot_imgspot_img

Latest news

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ റിമാൻഡിൽ

ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

Other news

പൂജ സ്റ്റോറിന്റെ മറവിൽ വിറ്റിരുന്നത് നിരോധിത പുകയില ഉത്പന്നങ്ങൾ ; യുവാവ് പിടിയിൽ

തൃശൂർ: പൂജ സ്റ്റോറിന്റെ മറവിൽ പുകയില ഉത്പന്നങ്ങൾ വിറ്റിരുന്ന യുവാവ് അറസ്റ്റിൽ....

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

അയോധ്യയിലെ ദളിത് യുവതിയുടെ കൊലപാതകം; മൂന്നുപേർ പിടിയിൽ

അയോധ്യയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് കനാലിൽ വലിച്ചെറിഞ്ഞ നിലയിൽ ഇരുപത്തിരണ്ടുകാരിയുടെ മൃതശരീരം കണ്ടെത്തിയത്....

ക്രിപ്റ്റോകറൻസിയിൽ ഇന്ത്യക്ക് മനംമാറ്റം;നിർണായക തീരുമാനം ഉടൻ

വിദേശത്തെ ക്രിപ്റ്റോകറൻസികളിൽ വ്യാപാരം നടത്തുന്നവർക്ക് വൻ നികുതി അടക്കേണ്ട സാഹചര്യം നിലനിൽക്കുമ്പോഴും...

കാള വിരണ്ടോടി;വീട്ടമ്മയെ കുത്തി വീഴ്ത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി വീട്ടമ്മയെ കുത്തി വീഴ്ത്തി....

സ്‌കൂട്ടറിന് പുറകില്‍ കുട്ടിയെ തിരിച്ച് ഇരുത്തി യാത്ര; മോട്ടോർ വാഹന വകുപ്പിന് പിന്നാലെ നടപടിയുമായി പോലീസും

കോഴിക്കോട്: സ്‌കൂട്ടറിന് പുറകില്‍ തിരിച്ച് ഇരുത്തി അപകടകരമായ വിധത്തില്‍ യാത്ര ചെയ്ത...

Related Articles

Popular Categories

spot_imgspot_img