പത്തനംതിട്ട: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് പറഞ്ഞത് നിയമപരമായി പരിശോധിച്ച ശേഷമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ലീഗുമായി ഇക്കാര്യത്തിൽ തർക്കമില്ല. നിലപാട് പറഞ്ഞത് എല്ലാവരുമായി ആലോചിച്ച ശേഷമെന്ന് സതീശൻ പറഞ്ഞു.
വാക്കുകൾ അടർത്തിയെടുത്ത് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കരുത്. വഖഫ് വിഷയത്തിൽ യുഡിഎഫ് ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. സംഘപരിവാറിൻറെ അജണ്ടയിൽ ആരും വീഴരുതെന്നും സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി പ്രതികരിച്ചു.
പ്രതിപക്ഷ നേതാവല്ല ആര് പറഞ്ഞാലും വഖഫ് ഭൂമിയല്ല എന്ന നിലപാട് ശരിയല്ല. ലീഗ് ഒരു ഘട്ടത്തിലും ഇത് വഖഫ് ഭൂമിയല്ലെന്ന് പറഞ്ഞിട്ടില്ല. ലീഗിൻറെ നിലപാട് ഒന്ന് തന്നെയാണ്. പ്രശ്നം സർക്കാർ ഇടപ്പെട്ട് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.