ഇടുക്കി കട്ടപ്പനയിൽ നഗരമധ്യത്തിലൂടെ ഓടിനടന്ന കേഴമാനെ വനപാലകർ പിടികൂടി വനത്തിൽ വിട്ടു. വെള്ളിയാഴ്ച്ചയാണ് പുളിയൻമല റോഡിനുസമീപം പ്രവർത്തിക്കുന്ന കടയുടെ പരിസരത്ത് കേഴമാനെ കണ്ടത്. കടയുടെ പിൻവശത്തെ മൺതിട്ടയിൽ നിന്ന് വർക്ക് ഏരിയയുടെ പരിസരത്തേയ്ക്ക് ചാടുകയായിരുന്നു.The forest guards caught the deer running through the city center and released it in the forest
ഉടൻതന്നെ വനപാലകരെ വിവരമറിയിച്ചു. കമ്പംമെട്ട് സെക്ഷൻ ഓഫീസിലെ വനപാലകർ സ്ഥലത്തെത്തി കേഴമാനെ പിടികൂടി. തെരുവ്നായകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി മൺതിട്ടയിൽ നിന്ന് ചാടി കടയുടെ പിൻവശത്ത് ഒളിച്ചതാകാമെന്നും വനപാലകർ പറഞ്ഞു.
ആനകുത്തി മലയിൽ നിന്ന് കൂട്ടംതെറ്റി എത്തിയതാണെന്ന് സംശയിക്കുന്നു. വെറ്ററിനറി സർജന്റെ പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങളിലെന്ന് വ്യക്തമായി. ഇടുക്കി വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു.