മൂന്നു മാസത്തിനുള്ളിൽ  ആക്രമിച്ചത് മുന്നു പേരെ; അക്രമകാരിയായ മലയണ്ണാനെ കൂട്ടിലാക്കി വനംവകുപ്പ്

കുളത്തൂപ്പുഴ: പുലർച്ചെ റബ്ബർ മരങ്ങൾ ടാപ്പ് ചെയ്യുന്നതിനിടെ മലയണ്ണാന്റെ കടിയേറ്റ് ഗൃഹനാഥന് പരിക്ക്. ചോഴിയക്കോട് മിൽപ്പാലം സലിം മനസിൽ അബ്ദുൽ സലാമിനാണ് കടിയേറ്റത്. ശംഖിലി സെക്ഷൻ വനപാലകരുടെ നേതൃത്വത്തിൽ കൂടൊരുക്കി മലയണ്ണാനെ പിടികൂടി.

കൈക്കും കാലിനും മുതുകിലും കടിയേറ്റ അബ്ദുൽ സലാം പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നു മാസത്തിനുള്ളിൽ പ്രദേശത്തെ മൂന്നു പേരെയാണ് അണ്ണാൻ ആക്രമിച്ചത്. 

അക്രമകാരിയായ മലയണ്ണാനെ എത്രയും വേഗം പ്രദേശത്തു നിന്നു മാറ്റണമെന്ന് കുളത്തൂപ്പുഴ റേഞ്ച് ഓഫീസർ അരുൺ രാജേന്ദ്രനെ പഞ്ചായത്തംഗം ഷീല സത്യൻ വിളിച്ചു പറഞ്ഞതനുസരിച്ച് കുളത്തൂപ്പുഴ റേഞ്ച് ഓഫീസർ അരുൺ രാജേന്ദ്രന്റെ നേതൃത്വത്തിൽ ശംഖിലി സെക്ഷൻ വനപാലകരായ കുളത്തുപ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ രാജേന്ദ്രൻ, പാലോട് റേഞ്ച് ഓഫീസർ സുധീഷ് കുമാർ, എസ്.എഫ്.ഒ അജിത്ത്‌ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസറും വന സംരക്ഷണസമിതി സെക്രട്ടറിയുമായ അശ്വതി, അമൽ കൃഷ്ണ, മണിരാജൻ, സജീവ്, ശശാങ്കൻ, പാലോട് ആർ.ആർ.ടി അംഗങ്ങളായ പ്രദീപ് കുമാർ, വിനോദ്, മനേഷ്, അഭിമന്യു, ജയപ്രകാശ്, സന്തീപൻ, എസ്.എഫ്.ഒ അരുൺ എന്നിവർ ചേർന്ന് ഏറെ നേരത്തെ ശ്രമത്തിനോടുവിൽ അണ്ണാനെ പിടികൂടുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

Other news

ലണ്ടൻ മലയാളികൾക്ക് സന്തോഷവാർത്ത; എയർ ഇന്ത്യയുമായി ചർച്ച നടത്തി സിയാൽ; ലണ്ടൻ സർവീസ് പുനരാരംഭിക്കും

കേരളത്തിൽ നിന്നുള്ള ഏക യൂറോപ്യൻ സർവീസായ എയർ ഇന്ത്യ കൊച്ചി-ലണ്ടൻ വിമാനം...

ട്രംപ് നാടുകടത്തിയ ഇന്ത്യക്കാർ അമൃത്സറിലെത്തി

അമൃത്സർ: ഇന്ത്യൻ കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്ന് പുറപ്പെട്ട സൈനിക വിമാനം പഞ്ചാബിലെ...

സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പ്; അക്രമി അടക്കം 10 പേർ കൊല്ലപ്പെട്ടു

ഓറെബ്രോ: സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഓറെബ്രോ...

മന്ത്രജപങ്ങൾ ഉരുവിട്ട് ത്രിവേണി സം​ഗമത്തിൽ പുണ്യസ്നാനം നടത്തി പ്രധാനമന്ത്രി

ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ്‌രാജിലെത്തി. ലക്നൗ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

Related Articles

Popular Categories

spot_imgspot_img