web analytics

ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചുപറന്നു

ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താന്‍സ വിമാനം തിരിച്ചുപറന്നു.

Delhi: ബോംബ് ഭീഷണിയെ തുടര്‍ന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താന്‍സ വിമാനം തിരിച്ചുപറന്നതായി റിപ്പോര്‍ട്ട്.

അതേസമയം, ഹൈദരാബാദില്‍ ഇറങ്ങാന്‍ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു എന്നാണ് ലുഫ്താന്‍സ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പ്രതികരിച്ചത്.

ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഞായറാഴ്ച ഉച്ചയ്ക്കു ശേഷം പ്രാദേശികസമയം 2.14 -നാണ് എല്‍എച്ച് 752 ടേക്ക് ഓഫ് ചെയ്തത്.
പറന്നുയര്‍ന്ന് രണ്ടുമണിക്കൂറിനു ശേഷമായിരുന്നു ഭീഷണിസന്ദേശം ലഭിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്.

വിമാന സര്‍വീസ് തിങ്കളാഴ്ചത്തേക്ക് പുനഃക്രമീകരിച്ചിട്ടുണ്ടെന്നും താമസസൗകര്യം ഒരുക്കിത്തന്നിരുന്നെന്നും ഒരു യാത്രക്കാരിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

വിമാനം ഹൈദരാബാദില്‍ ഇറക്കാന്‍ അനുമതി ലഭിച്ചില്ലെന്നും ഇതേ വിമാനത്തില്‍ തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് യാത്ര പുറപ്പെടുമെന്ന് അറിയിച്ചിട്ടുണ്ടെന്നു അവര്‍ കൂട്ടിച്ചേര്‍ത്തു.

വിമാനം വൈകിട്ട് അഞ്ചരയ്ക്ക് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലിറങ്ങി. അതേസമയം, സംഭവത്തേക്കുറിച്ച് ഹൈദരാബാദ് വിമാനത്താവളത്തില്‍നിന്ന് പ്രകുതികാരാണ്മ ലഭ്യമായിട്ടില്ല.

നിലവിൽ കടൽ മീൻ ഭക്ഷ്യയോഗ്യമാണോ..?

കഴഗിഞ്ഞ ദിവസം കേരള തീരത്ത് നടന്ന രണ്ട് കപ്പല്‍ അപകടങ്ങളും തീരദേശവാസികളിലും മത്സ്യത്തൊഴികളിലും വലിയ ആശങ്ക നിറച്ചിരുന്നു.

നിലവിലെ സാഹചര്യത്തിൽ കടൽ മത്സ്യം ഭക്ഷ്യയോഗ്യമാണോ എന്ന് നോക്കാം.

ആദ്യ കപ്പല്‍ അപകടം തന്നെ മത്സ്യ വില്‍പ്പനയെ സാരമായി ബാധിച്ചിരുന്നു. രണ്ടാമത്തെ അപകടം കൂടിയായപ്പോള്‍ ആശങ്ക ഇരട്ടിയായി. കടൽ മത്സ്യം കഴിക്കുന്നതു കൊണ്ട് അപകടമുണ്ടോ എന്ന് നോക്കാം.

കപ്പൽ അപകടം സംഭവിച്ചതിനു പിന്നാലെ എണ്ണ, രാസവസ്തുക്കൾ പോലുള്ള അപകടകാരികളായ പദാർഥങ്ങൾ മീനുകളുടെ ഉള്ളിലെത്തിക്കാണും എന്നാണ് പലരും പ്രചരിപ്പിക്കുന്നത്.

അതുകൊണ്ടു തന്നെ മീൻ വാങ്ങിക്കരുതെന്നും ഇക്കൂട്ടർ പറയുന്നു. എന്നാൽ അതല്ല യാഥാർഥ്യം.

തെക്കൻ ജില്ലകളിലെ തീരദേശത്തു നിന്നുള്ള മത്സ്യ സാമ്പിളുകളും വെള്ളവും പരിശോധിച്ചതിൽ യാതൊരു കുഴപ്പവുമില്ല എന്നു കണ്ടെത്തിയിട്ടുണ്ട്.

ഇതുകൂടാതെ നിലവില്‍ വടക്കൻ ജില്ലകളിലെ സാമ്പിളുകളും പരിശോധിക്കുന്നുണ്ട്.
ആദ്യ അപകടം ഉണ്ടായപ്പോൾ തന്നെ പ്രാഥമിക പരിശോധന നടത്തുകയും മുപ്പതിലധികം മത്സ്യ സാമ്പിളുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.

അവയെല്ലാം തന്നെ ഭക്ഷ്യയോഗ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. പരിശോധിച്ച മീനുകളിൽ പ്ലാസ്റ്റിക്കിന്റെയോ എണ്ണയുടെയോ സാന്നിധ്യം കണ്ടെത്തിയില്ല.

എണ്ണ കടലിൽ കലർന്നാൽ തന്നെ മീനുകൾ ചത്തുപൊങ്ങാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇതുവരെയും അത്തരം സംഭവങ്ങൾ കേരളത്തിൽ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണു സൂചന.

കഞ്ചാവുമായി രണ്ടു യുവതികൾ പിടിയിൽ

37 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശിനികളായ രണ്ടു യുവതികൾ പിടിയിൽ.

ഇന്നലെ രാവിലെ പത്തോടെ നോ‍ർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ രണ്ടു പേരെയും രണ്ടാം പ്ലാറ്റ്ഫോമിൽ നിന്നാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ഇവർക്കൊപ്പം മറ്റൊരു യുവാവും ഒപ്പമുണ്ടായിരുന്നു. പൊലീസെത്തുന്നത് കണ്ട് ഇയാള്‍ രക്ഷപ്പെട്ടെന്നാണ് നിഗമനം… Read More

അഹമ്മദാബാദിൽ തകർന്ന വിമാനത്തിൻ്റെ തൊട്ടുമുൻപത്തെ യാത്രയിൽ എസി പ്രവർത്തിച്ചിരുന്നില്ല… വീണ്ടും സമാന സംഭവം; പ്രതികരിച്ച് യുവതി

Sumary: A Lufthansa flight from Frankfurt, Germany to Hyderabad was reportedly turned back due to a bomb threat.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

പിറന്നാൾ സമ്മാനത്തിന്റെ മറവിൽ പീഡനശ്രമം; പോക്സോ കേസിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

പിറന്നാൾ സമ്മാനത്തിന്റെ മറവിൽ പീഡനശ്രമം; പോക്സോ കേസിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ കോഴിക്കോട്:...

നാട്ടുകാര്‍ക്ക് ആശ്വാസം; കണ്ണൂരില്‍ പശുക്കളെ കൊന്ന കടുവ കൂട്ടില്‍

കണ്ണൂർ: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് നിവാസികളുടെ ഉറക്കം കെടുത്തിയ ആ പത്തു...

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി...

ഭർത്താവുമായി വഴക്കിട്ട് പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം യുവതി ജീവനൊടുക്കി

ഭർത്താവുമായി വഴക്കിട്ട് പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം...

പ്രായം കൂടിയിട്ടും വിവാഹാലോചന നടത്താത്തതിൽ അതൃപ്തി; ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ

ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ ബെംഗളൂരു: കർണാടകത്തിലെ ചിത്രദുർഗ ജില്ലയിൽ...

ദൂരയാത്ര വേണ്ട; കേരളത്തില്‍ വര്‍ക്ക് നിയര്‍ ഹോം യാഥാര്‍ത്ഥ്യമാകുന്നു, ഉദ്ഘാടനം 19-ന്

ദൂരയാത്ര വേണ്ട; കേരളത്തില്‍ വര്‍ക്ക് നിയര്‍ ഹോം യാഥാര്‍ത്ഥ്യമാകുന്നു, ഉദ്ഘാടനം 19-ന് തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img