ചെന്നൈ: നടനും ടിവികെ പാർട്ടിയുടെ നേതാവുമായ വിജയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ബിഎസ്‌പി. ടിവികെ പതാകയിലെ ആനയുടെ ചിത്രം നീക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് ദിവസത്തിനകം പതാകയിൽ മാറ്റം വരുത്തണമെന്നാണ് ആവശ്യം.(The flag must be changed within five days; BSP sent lawyer notice to actor Vijay)
നോട്ടീസിലെ ആവശ്യം പാലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ബിഎസ്‌പി പറയുന്നു. തമിഴ്നാട് ബിഎസ്‌പിയുടെ അഭിഭാഷക വിഭാഗമാണ് നോട്ടീസ് അയച്ചത്.
വിജയുടെ രാഷ്ട്രീയ പാർട്ടി ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം ലഭിച്ചിരുന്നു. ടിവികെ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്ന് പ്രതികരിച്ച വിജയ് ആദ്യ വാതിൽ തുറന്നുവെന്നും പറഞ്ഞിരുന്നു.