സഹ്യാദ്രി പർവതനിരകളിൽ നിന്നും മാണ്ഡ്യയിൽ നിന്നും നിര്‍മ്മിക്കുന്ന പോഷക സമ്പുഷ്ടമായ ശർക്കരയിൽ നിന്ന്
നിന്ന് നിർമ്മിച്ച റം പുറത്തിറക്കി ദക്ഷിണേന്ത്യൻ കമ്പനി. ലോകത്തിലെ ഏറ്റവും മികച്ച മദ്യം പുറത്തിറക്കുന്ന ബ്രാന്‍ഡുകളില്‍ ഒന്നായ അമൃത് ഡിസ്റ്റിലറീസ് എന്ന കമ്പനിയാണ് വ്യത്യസ്ത ആശയത്തിന് പിന്നിൽ. The first rum produced entirely from jaggery
ബെല്ല എന്നാണ് ശർക്കരയിൽ നിന്നുള്ള റമ്മിന് പേര് നൽകിയിരിക്കുന്നത്. കമ്പനിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഈ റം ലോകത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തേത് ആണ്.
ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്കര സംഭരിച്ചുവച്ചാണ് ബെല്ല തയ്യാറാക്കുന്നത്. ഇന്ത്യയിലും യുഎസ്എയിലും ലഭ്യമായ ബെല്ലയുടെ വില ₹3,500 ആണ്.
2012ലാണ് ശര്‍ക്കര കൊണ്ട് സിംഗിള്‍ റം ഉണ്ടാക്കാനുള്ള ആദ്യത്തെ ലൈസന്‍സ് അമൃതിന് ലഭിച്ചത്. ഈ വര്‍ഷം ജൂലൈയിലാണ് കമ്പനി ആദ്യമായി ബെല്ല റം പരിചയപ്പെടുത്തുന്നത്. ഇന്ത്യൻ ശർക്കരയും കരീബിയൻ മോളാസസും യോജിപ്പിച്ച് 2013 ൽ ടൂ ഇൻഡീസ് റം എന്ന പേരില്‍ അമൃത് പുറത്തിറക്കിയ റം വിജയമായിരുന്നു.