web analytics

ടിക്കറ്റ് വില അമ്പത് രൂപ, ദിവസവും ഒരോ കോടീശ്വരൻമാർ; ആദ്യ നറുക്കെടുപ്പ് വെള്ളിയാഴ്ച

കൊച്ചി: ടിക്കറ്റ് വില 50 രൂപ, ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള പുതിയ ലോട്ടറി ടിക്കറ്റിന്റെ ആദ്യ നറുക്കെടുപ്പ് മേയ് രണ്ടിന് നടക്കും.

വെള്ളിയാഴ്ചകളിലെ ‘സുവർണ കേരളം” ടിക്കറ്റാണ് ആദ്യം നറുക്കെടുക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. ആകെ 24,11,67,000 രൂപയുടെ 6,54,507 സമ്മാനങ്ങളാണുള്ളത്.

സംസ്ഥാനത്തെ ഏഴ് ലോട്ടറികളുടെയും ഒന്നാംസമ്മാനം ഒരുകോടി രൂപയാക്കിയും ടിക്കറ്റ് വില 50 രൂപയാക്കിയും ലോട്ടറി വകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു.

നാലു ലോട്ടറികളുടെ പേരും മാറ്റിയിട്ടുണ്ട്. നിർമ്മൽ ഭാഗ്യക്കുറിയാണ് സുവർണ കേരളമാക്കി മാറ്റിയത്. എല്ലാ ടിക്കറ്റിന്റെയും ഏറ്റവും കുറഞ്ഞ സമ്മാനത്തുക ടിക്കറ്റിന്റെ വിലയായ 50 രൂപയാണ്.

ഇതുവരെ, ബുധനാഴ്ച നറുക്കെടുക്കുന്ന 50 രൂപയുടെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിക്ക് മാത്രമായിരുന്നു ഒരുകോടി സമ്മാനം നൽകിയിരുന്നത്. മറ്റുള്ളവയ്ക്ക് 40 രൂപയായിരുന്നു.

ഫിഫ്റ്റി-ഫിഫ്റ്റി 96 ലക്ഷവും മറ്റുള്ളവ 1.8 കോടിയും ടിക്കറ്റുകളാണ് അച്ചടി​ച്ചി​രുന്നത്. ഇനി​ എല്ലാ ടിക്കറ്റുകളും 1.8 കോടിയാക്കും. പിന്നീട് ഡി​മാൻഡുള്ളവയുടെ എണ്ണം കൂട്ടും.

മറ്റുലോട്ടറികൾ(രണ്ടാംസമ്മാനം, മൂന്നാംസമ്മാനം (ലക്ഷത്തി​ൽ), ആകെ സമ്മാനത്തുക, ആകെ സമ്മാനങ്ങൾ: നറുക്കെടുപ്പ് ക്രമത്തി​ൽ)

ഭാഗ്യതാര : 75 : 1 : 24,16,67,000 : 6,54,505 : തി​ങ്കൾ

സ്ത്രീശക്തി : 40 : 25 : 24,13,15,000 : 6,54,506 : ചൊവ്വ

ധനലക്ഷ്മി : 50 : 20 : 24,11,67,000 : 6,60,986 : ബുധൻ

കാരുണ്യപ്ലസ് : 50 : 5 : 24,20,23,000 : 6,54,505 : വ്യാഴം

കാരുണ്യ : 50 : 5 : 24,12,87,000 : 6,54,506 : ശനി

സമൃദ്ധി : 75 : 25 : 24,12,51,000 : 6,54,506 : ഞായർ

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

Related Articles

Popular Categories

spot_imgspot_img