തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞത്തിന്റെ തീരത്തേക്ക് ഒടുവിൽ കപ്പലടക്കുന്നു. ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ തുറമുഖത്തേക്ക് അല്പസമയത്തിനുള്ളിൽ എത്തും.The first cargo ship will arrive at the port of San Fernando shortly
നിലവിൽ സാൻ ഫർണാണ്ടോ വിഴിഞ്ഞത്ത് നിന്നും 25 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ പുറംകടലിലെത്തിച്ചേർന്നിട്ടുണ്ട്. 7.30ഓടെ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലേക്ക് മദർഷിപ്പ് എത്തും. ഒൻപത് മണിക്ക് ബെർത്തിംഗ്.
വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ വരവേൽക്കും. തുറമുഖന്ത്രി വി.എൻ വാസവൻ അടക്കമുള്ളവർ സ്വീകരിക്കും. നാളെയാണ് ട്രയൽ റൺ നടക്കുക.
1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്.