ഡി..ഞാൻ ഇറങ്ങി കേട്ടോ

ഡി..ഞാൻ ഇറങ്ങി കേട്ടോ

പത്തനംതിട്ട: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാറിന്റെ അവസാന സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെറലാവുന്നത്. 

വാട്സാപ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് മലയാളികളെ കണ്ണീരണിയിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കൂട്ടുകാരിക്ക് രഞ്ജിത അവസാനം അയച്ച വാട്സാപ്പ് മെസേജാണിത്.

ഡി..ഞാൻ ഇറങ്ങി കേട്ടോ

എന്നാണ് യാത്ര ആരംഭിക്കുമ്പോൾ രഞ്ജിത കൂട്ടുകാരിയോട് പറയുന്നത്. 

കണക്ടട് ഫ്ലൈറ്റ് ആണെന്നും അടുത്ത വിമാനത്തിനായി കാത്തിരിക്കുകയാണെന്നും രഞ്ജിത പറയുന്നുണ്ട്. 

ഈ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടാണ് സൈബറിടങ്ങളിൽ പ്രചരിക്കുന്നത്.

രണ്ട് കുട്ടികളും കാൻസർ രോ​ഗിയായ അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായായിരുന്നു  അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിത നായർ. 

കെനിയയിലെ വാഹനാപകടം : അഞ്ചു മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തിക്കും

വർഷങ്ങൾക്ക് മുമ്പ് വിവാഹമോചനം നേടിയ രഞ്ജിത രണ്ടു മക്കളെയും അമ്മയേയും നന്നായി നോക്കാനാണ് വിദേശത്തേക്ക് ജോലിക്ക് പോയത്. 

തിരികെ നാട്ടിലെത്തി സർക്കാർ സർവീസിൽ പ്രവേശിച്ച് അമ്മക്കും മക്കൾക്കുമൊപ്പം കഴിയാനുള്ള ഒരുക്കത്തിലായിരുന്നു ഇവർ. 

സർക്കാർ സർവീസിൽ നഴ്സായ രഞ്ജിത ലീവെടുത്ത ശേഷമാണ് വിദേശത്ത് ജോലിക്ക് പോയത്. 

തിരികെ ജോലിയിൽ പ്രവേശിക്കുന്നതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന് വന്ന് മടങ്ങവേയാണ് രഞ്ജിതയുടെ ജീവനെടുത്ത വിമാനാപകടം.

വീടിൻ്റെ ഏക അത്താണി ആയിരുന്നു രഞ്ജിത. 2014 ൽ സലാലയിൽ നഴ്സ് ആയി ജോലി തുടങ്ങി. അതിനിടെ പി.എസ്.സി പഠനം. 

2019 ൽ ആരോഗ്യ വകുപ്പിൽ ജോലി കിട്ടി. സാമ്പത്തിക പ്രയാസങ്ങലെ തുടർന്ന് രഞ്ജിത അവധി എടുത്തു വീണ്ടും വിദേശത്തേക്ക് പോയി. 

ഏഴുമാസം മുൻപാണ് ഇവർ ലണ്ടനിലേക്ക് മാറിയത്. മക്കളോടൊപ്പം കഴിയണമെന്ന് ഏറെ ആഗ്രഹിച്ചാണ് വീട് പണി തുടങ്ങിയത്.

വീടുപണി പൂർത്തിയായാൽ നാട്ടിൽ തിരികെ എത്തി സർക്കാർ ജോലിയിൽ വീണ്ടും പ്രവേശിക്കാനായിരുന്നു ഇവരുടെ പദ്ധതി. 

പലപ്പോഴായി എത്തി നടപടികൾ പൂർത്തിയാക്കുകയായിരുന്നു. രണ്ട് മാസം മുമ്പും വന്നു പോയതാണ്. 

ചില രേഖകളിൽ ഇവർക്ക് സ്വയംസാക്ഷ്യപ്പെടുത്തൽ ആവശ്യമായിരുന്നു. അതിന് വേണ്ടി മാത്രമാണ് ഇക്കുറി എത്തിയതെന്നും പറയുന്നു. 

ക്യാൻസർ രോഗിയായ അമ്മ തുളസിയും രണ്ട് മക്കളും താമസിച്ചിരുന്ന വീട് നന്നേ ചെറിയതായിരുന്നു. 

രണ്ട് മുറി എങ്കിലും പൂർത്തിയാക്കി പുതിയ വീട്ടിലേക്ക് അവരെ മാറ്റണമെന്നായിരുന്നു രഞ്ജിതയുടെ ആ​ഗ്രഹം. 28 ന് വീടിൻ്റെ പാല്കച്ചൽ ചടങ്ങ് പോലും തീരുമാനിച്ചു.

ഓണം ആകുമ്പോഴേക്കും തിരികെ എത്തി ഇനിയുള്ള കാലം നാട്ടിൽ ജോലി ചെയ്തു മക്കളോടൊപ്പം കഴിയാം എന്നും രഞ്ജിത ആഗ്രഹിച്ചിരുന്നു. 

ഡപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ
രഞ്ജിതയ്ക്കെതിരെ അശ്ലീല പരാമർശം

കാഞ്ഞങ്ങാട്: വിമാന ദുരന്തത്തിൽ ജീവൻ നഷ്‌ടമായ പത്തനംതിട്ട സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ഡപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ.

വെള്ളരിക്കുണ്ട് താലൂക്ക് എ. പവിത്രനെതിരെയാണ് നടപടി.

സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലും കമന്റിലും ആണ് ഇയാൾ രഞ്ജിതയെ അധിക്ഷേപിച്ചത്.

പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്നാണ് അധിക്ഷേപ പരാമർശം നടത്തിയത്.

ജാതീയമായി അധിക്ഷേപിച്ചാണ് പവിത്രൻ ആദ്യം രഞ്ജിതയ്ക്കെതിരെയുള്ള പോസ്റ്റ് പങ്കുവച്ചത്.

പിന്നാലെ കുറിച്ച കമന്റിൽ അശ്ലീല ചുവയുള്ള വാക്കുകളുമുണ്ടായിരുന്നു. സംഭവം വിവാദമായതോടെ പവിത്രൻ പോസ്റ്റ് നീക്കം ചെയ്തു.

പോസ്റ്റ് വിവാദമായതിന് പിന്നാലെ ഒട്ടേറെപ്പേരാണ് മുഖ്യമന്ത്രിക്ക് ഓൺലൈനായി പരാതി നൽകിയിരുന്നത്.

പിന്നാലെ കാസർകോട് ജില്ലാ കലക്ടർ കെ.ഇമ്പശേഖരൻ ഇയാളെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കുകയായിരുന്നു.

ദുരന്തത്തിന്റെ ഉത്തരം തേടി; ബ്ലാക്ക് ബോക്സ് ഡീകോഡ് ചെയ്യുന്നു

കേരള സർക്കാർ ജോലിയിൽനിന്ന് ലീവെടുത്ത് വിദേശത്തേയ്ക്ക് പോയതു കൊണ്ടാണ് അപകടത്തിൽ രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചൊരു പോസ്റ്റിൽ പവിത്രൻ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.

രഞ്ജിതയുടെ ചിത്രത്തിൽ ആദരാഞ്ജലികൾ എന്നെഴുതി പങ്കുവച്ച മറ്റൊരു പോസ്റ്റിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഹീനമായ നടപടിയാണ് ഡപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി സസ്‌പെൻഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു എന്നും റവന്യൂ മന്ത്രി കെ.രാജൻ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

നേരത്തെ കാഞ്ഞങ്ങാട് എംഎൽഎയും മുൻമന്ത്രിയുമായ ഇ.ചന്ദ്രശേഖരനെതിരെ സമൂഹ മാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടതിന് പിന്നാലെ പവിത്രനെതിരെ നടപടിയെടുത്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുൻപാണ് പവിത്രൻ ജോലിയിൽ തിരികെ പ്രവേശിച്ചത്.

English Summary

The final message of Ranjitha Gopakumar, a native of Thiruvalla who died in the Ahmedabad plane crash, is going viral on social media.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി സൺഡർലാൻഡിൽ ഹൈ ക്ലിഫ് കെയർ...

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ !

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ ! കേരളപുരം സ്വദേശിനി വിപഞ്ചികയും മകളും ഷാർജയിലെ ഫ്ലാറ്റിൽ...

മൂവാറ്റുപുഴയിൽ വാഹനാപകടം

മൂവാറ്റുപുഴയിൽ വാഹനാപകടം കൊച്ചി: മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ ബെംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും...

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ കൊച്ചി: പോക്‌സോ കേസില്‍ സിപിഐഎം നഗരസഭാ...

Related Articles

Popular Categories

spot_imgspot_img