ഇടതു പക്ഷത്തിന് ഈ തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാണെന്ന് തന്നെ പറയേണ്ടി വരും. ഇടതിന് സംസ്ഥാന ഭരണമുള്ള കേരളത്തിൽ പോലും ഒരൊറ്റ സീറ്റിലേക്ക് സിപിഐഎം ഒതുങ്ങുന്ന കാഴ്ചയാണ് കാണാണ് സാധിച്ചത്.
കേരളം കൂടാതെ മറ്റ് മൂന്ന് സീറ്റുകളിൽ മാത്രമാണ് സിപിഐഎംമിന് വിജയിക്കാനായത്. നാല് സീറ്റുകളിൽ ഒതുക്കപ്പെട്ടതിനാൽ സിപിഐഎമ്മിന്റെ ദേശീയ രാഷ്ട്രീയ പാർട്ടി പദവി എന്ന കാര്യം വീണ്ടും തുലാസിലാകുകയാണ് എന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തമിഴ്നാട്ടിൽ രണ്ട് സീറ്റിലും രാജസ്ഥാനിൽ ഒരു സീറ്റിലുമാണ് സിപിഐഎം വിജയിച്ചത്. മധുരയിലും ദിണ്ടിഗലിലും ആണ് സിപിഐഎം വിജയിച്ചത്. ദിണ്ടിഗലിൽ ആർ സച്ചിതാനന്ദവും മധുരയിൽ എസ് വെങ്കിടേശുമാണ് ജയിച്ചത്. ദിണ്ടിഗല്ലിലെ സിപിഐഎം ജില്ലാ സെക്രട്ടറിയാണ് സച്ചിതാനന്ദം. 2019ലെ മൂന്ന് സീറ്റുകളിൽ നിന്ന് ഇത്തവണ നാലുസീറ്റുകളായി വർധിച്ചതിൽ മാത്രമാണ് സിപിഐഎമ്മിന് ഇപ്പോൾ ആശ്വാസമാകുന്നത്.
Read More: നേടിയത് 3 ലക്ഷത്തിലധികം വോട്ടുകള്‍; കേരളത്തിൽ ബിജെപിയുടെ യശസ്സ് ഉയർത്തി ‘ത്രി മൂർത്തികൾ’
Read More: ഇനിയൊരു മത്സരത്തിനില്ല; തൃശൂരില്‍ എനിക്ക് വേണ്ടി ആരും വന്നില്ല; വൈകാരിക പ്രതികരണവുമായി കെ മുരളീധരൻ