ലോക്സഭ തെരഞ്ഞെടുപ്പ് കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 26 ന് ; വോട്ടെണ്ണൽ ജൂൺ 4ന്; വോട്ട് ഫ്രം ഹോം സൗകര്യം; പുരുഷ വോട്ടർമാർ- 49.7 കോടി; സ്ത്രീവോട്ടർമാർ- 47.1 കോടി, കന്നിവോട്ടർമാർ- 1.8 കോടി; കുടിവെള്ളവും ശൗചാലയവും ഉറപ്പാക്കും; സ്ഥാനാർഥികളുടെ കെ.വൈ.സി വിവരങ്ങൾ അറിയാൻ ആപ്പ്, കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്

ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളിലായി നടക്കും. കേരളത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ്.ഡൽഹി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളനത്തിൽ മുഖ്യ കമ്മിഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരും പങ്കെടുത്തു.26 നിയമസഭ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ്. ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം. ആന്ധ്രയിൽ മെയ് 13ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ ജൂൺ നാലിനാണ്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19ന്.

രാജ്യത്തിന് യഥാർഥ ഉത്സവവും ജനാധിപത്യവുമായ അന്തരീക്ഷം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. ആകെ 96.8 കോടി വോട്ടർമാരാണുള്ളത്. 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും 55 ലക്ഷം ഇവിഎമ്മുകളും 4 ലക്ഷം വാഹനങ്ങളുമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.97 കോടി വോട്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10.5 ലക്ഷം പോളിംഗ് സ്റ്റേഷനുകളുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരടക്കം 1.5 കോടി പോളിങ് ഉദ്യോഗസ്ഥരുണ്ട്. 55 ലക്ഷം വോട്ടിങ് മെഷീനുകളും 4 ലക്ഷം വാഹനങ്ങളും തിരഞ്ഞെടുപ്പിനൊരുങ്ങി നിൽക്കുന്നുഎന്നും കമ്മിഷൻ പറഞ്ഞു. ആകെ പുരുഷ വോട്ടർമാർ- 49.7 കോടി ആകെ സ്ത്രീവോട്ടർമാർ- 47.1 കോടി കന്നിവോട്ടർമാർ- 1.8 കോടി 85 ലക്ഷം വനിതാ കന്നി വോട്ടർമാരുണ്ട് ഇത്തവണ.1.8 കോടി കന്നി വോട്ടർമാരിൽ 85 ലക്ഷം പെൺകുട്ടികൾ. ഒന്നര കോടി ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുക. 49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീ വോട്ടർമാരുമുണ്ട്. 48000 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. 19.74 കോടി യുവ വോട്ടർമാരാണുള്ളത്.
ജില്ലാ മജിസ്ട്രേറ്റുമാരുമായി നേരിട്ട് സംസാരിച്ചുവെന്നും എല്ലാ ഒരുക്കങ്ങളും നേരിട്ട് കണ്ട് വിലയിരുത്തിയെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ. ഒരു പാളിച്ച പോലും ഉണ്ടാകരുത്. പഴുതില്ലാത്ത ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് 97 കോടി വോട്ടർമാരാണുള്ളതെന്നും 10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീണഷർ അറിയിച്ചു. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പിൽ ജനങ്ങളെ പങ്കാളികളാക്കും. പേപ്പർ ഉപയോഗം പരമാവധി കുറയ്ക്കും. ഇ- വോട്ടർ ലിസ്റ്റ് പ്രയോജനപ്പെടുത്തും. പരമാവധി ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും. കൈവെ സി ആപ്പിലൂടെ സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ലഭ്യമാക്കും. ക്രിമിനൽ കേസുകളുടെ വിവരങ്ങളടക്കം ലഭ്യമാക്കും. കെവൈസി (Know your Candidate app) ആപ്പിലൂടെ സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ലഭ്യമാക്കും.ക്രിമിനൽ കേസുകളുടെ വിവരങ്ങളടക്കം ലഭ്യമാക്കും.വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുണ്ടാകും. സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കാൻ അനുവദിക്കില്ല. സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെയും നടപടിയുണ്ടാകും.

കുടിവെള്ളം, ശൗചാലയം, വീർച്ചെയർ, മെഡിക്കൽ സൗകര്യങ്ങൾ പോളിംഗ് ബൂത്തുകളിൽ സജ്ജമാക്കും. 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലേറെ വൈകല്യം ഉള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം.

ഇതോടെ രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവിൽ വരും.543 മണ്ഡലങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്താൻ വിവിധ സംസ്ഥാനങ്ങളിൽ പര്യടനം പൂർത്തിയാക്കി ഡൽഹിയിൽ തിരിച്ചെത്തിയ ശേഷമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ തീയതി പ്രഖ്യാപിച്ചത്.എയർപോർട്ടുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. റെയിൽവേ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കും.ഓൺലൈൻ പണമിടപാടുകളും നിരീക്ഷിക്കും. പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ചെറുക്കും.11 നിയമസഭ തെരഞ്ഞെടുപ്പുകളിൽ കഴിഞ്ഞ 5 വർഷത്തിനിടെ 3400 കോടി രൂപ പിടിച്ചെടുത്തു. കുട്ടികളെ തെരഞ്ഞെടപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പിനായി 2100 നിരീക്ഷകരെ നിയോഗിച്ചു.

543 ലോക്സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബി.ജെ.പി 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചപ്പോൾ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് 82 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി ഈ രാജ്യം…! കാരണം ഇതാണ്…..

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി...

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡല്‍ഹി: ലോകമൊട്ടാകെയുള്ള മലയാളികള്‍ക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകള്‍...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം...

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക്...

Related Articles

Popular Categories

spot_imgspot_img