web analytics

പദവി റദ്ദാക്കണം

പദവി റദ്ദാക്കണം

മലപ്പുറം: നിലമ്പൂരിൽ വാഹന പരിശോധനയ്ക്കിടെ ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ.

ജില്ലാ കളക്ടറിൽ നിന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറാണ് റിപ്പോർട്ട് തേടിയത്. കണ്ണൂർ സ്വദേശി എഎം ഹമീദ് കുട്ടി നൽകിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ജനപ്രതിനിധികളുടെ പദവി റദ്ദാക്കണം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ കുറ്റകൃത്യമാണ്, തിരഞ്ഞെടുപ്പ് ചട്ടങ്ങൾ അറിയാവുന്ന ജനപ്രതിനിധികൾ സത്യപ്രതിജ്ഞാ ലംഘനം നടത്തി,

തിരഞ്ഞെടുപ്പ് കമ്മീഷനെ അപമാനിച്ച ജനപ്രതിനിധികളെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യണം തുടങ്ങിയ കാര്യങ്ങൾ ചൂണ്ടികാട്ടിയായിരുന്നു ഹമീദ് കുട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി നിലമ്പൂരിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെയും ഷാഫി പറമ്പിൽ എംപിയുടെയും വാഹനങ്ങൾ പരിശോധിക്കുന്നതിന്റെയും തർക്കിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

ഷാഫിയ്ക്കും രാഹുലിനും പുറമേ യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായ പികെ ഫിറോസും ഈ വാഹനത്തിൽ ഉണ്ടായിരുന്നു. ഷാഫി പറമ്പിൽ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്.

പിന്നീട്നേതാക്കളോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥർ വാഹനത്തിൽ ഉണ്ടായിരുന്ന പെട്ടി പുറത്തേയ്ക്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഉദ്യോഗസ്ഥരോട് കയർത്തതായാണ് വിവരം.

പൊട്ടിമുളച്ചിട്ട് എംഎൽഎയും എംപിയുമായതല്ല, ഇതൊക്കെ കണ്ടിട്ടുതന്നെയാണ് വരുന്നതെന്നും ഉദ്യോഗസ്ഥരോട് ഷാഫി പറമ്പിൽ പറഞ്ഞിരുന്നു. യുഡിഎഫിന്റെ വാഹനങ്ങൾ തിരഞ്ഞുപിടിച്ച് പരിശോധിക്കുകയാണെന്നും വേഷം കെട്ടരുതെന്നും ഷാഫി പറമ്പിൽ പറഞ്ഞിരുന്നു.

സിപിഐഎമ്മിന്റെ പണി ചെയ്യുകയാണെങ്കിൽ അത് ചെയ്താൽ മതിയെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ‘നിന്റെ സർവീസിനുള്ള പാരിതോഷികം തരാം’ എന്നും ഓർത്ത് വെച്ചോ എന്നും വീഡിയോയിൽ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്.

പെട്ടി വിവാദം നിലമ്പൂരിലും

പാലക്കാട്: പാലക്കാട് ചർച്ചയായ പെട്ടി വിവാദം നിലമ്പൂരിലും. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ.ഫിറോസ് എന്നിവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് നിർത്തി പോലീസ് പരിശോധിച്ചെന്നാണ് വിവരം.

ഇന്നലെ രാത്രി വൈകിയായിരുന്നു ഈ പരിശോധന നടന്നത്. ഷാഫിയുടെ കാറിലായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്. ഷാഫിയുടെയും രാഹുലിന്റെയും പെട്ടികൾ പോലീസ് തുറന്ന് പരിശോധിച്ചു.

എന്നാൽ വസ്ത്രങ്ങളും പുസ്തകങ്ങളും മാത്രമാണ് പെട്ടിയിലുണ്ടായിരുന്നത്. പിന്നാലെ പോലീസുമായി നേതാക്കൾ തർക്കിക്കുകയും ചെയ്തു. പോലീസ് സിപിഎമ്മിന് വേണ്ടി വേഷം കെട്ടുകയാണെന്നും യുവനേതാക്കൾ ആരോപിച്ചു.

പൊട്ടിമുളച്ച് എംഎൽഎയും എംപിയും ആയതല്ല, ഇതൊക്കെ കണ്ടിട്ടാണ് വരുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സർവീസിനുള്ള പാരിതോഷികം തരാമെന്നും ഓർത്തുവെച്ചോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പോലീസിനോട് പറഞ്ഞു.

Also Read: മലാപ്പറമ്പിലെ അനാശാസ്യ ബുദ്ധി; പോലീസിലെ വില്ലൻമാർ കസ്റ്റഡിയിൽ

ആസൂത്രിതമായ സംഭവമാണ് നിലമ്പൂരിൽ നടന്നതെന്നാണ് കോൺഗ്രസ് പ്രതികരണം. സൂക്ഷിക്കുക പെട്ടിപിടുത്തക്കാരിറങ്ങിയിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണം.

പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ട്രോളി വിവാദം

നേരത്തെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ട്രോളി വിവാദം ഉയർന്നിരുന്നു. പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ തന്റേതെന്ന് പറയുന്ന നീല ട്രോളി ബാഗുമായി ഫെനി മറ്റൊരുവാഹനത്തിൽ ഹോട്ടലിന് പുറത്തിറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. നവംബർ 5ന് രാത്രി 10 മുതൽ 11.30 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്.

കെപിഎം ഹോട്ടലിൽ നിന്ന് ബാഗുമായി പുറത്തേക്ക് വന്ന ഫെനി വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ വാഹനത്തിലാണ് ബാഗ് കയറ്റുന്നത്. ഈ സമയം രാഹുൽ മാങ്കൂട്ടത്തിലും വാഹനത്തിനടുത്തുണ്ട്.

എന്നാൽ ഇതേബാഗുമായി ഫെനി വീണ്ടും ഹോട്ടലിനകത്തേക്ക് പോയി. പിന്നീട് മറ്റൊരു ബാഗുമായി തിരിച്ചു വരികയും വീണ്ടും ഇന്നോവ ക്രിസ്റ്റ കാറിൽ കയറി. ശേഷം രാഹുൽ മാങ്കൂട്ടത്തിൽ ഗ്രേ കളറുള്ള ഇന്നോവ കാറിൽ പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

Also Read: ഏത് ക്വട്ടേഷനും പിടിക്കും; എന്തും ചെയ്യാൻ പോന്ന കൊടും ക്രിമിനലുകൾ; മൂന്ന് യുവതികൾക്ക് കാപ്പ ചുമത്തി പൊലീസ്

രാഹുൽ സഞ്ചരിച്ച വാഹനത്തിന് പിന്നിൽ മറ്റൊരു വാഹനത്തിലാണ് ഫെനി സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണാം. സംഭവ ദിവസം താൻ ഹോട്ടലിൽ വന്നിരുന്നതായും അവലോകന യോഗത്തിന് ശേഷം താൻ കോഴിക്കോട്ടേക്ക് പോയി എന്ന് രാഹുൽ മാങ്കൂട്ടത്തിൽ നേരത്തെ പ്രതികരിച്ചിരുന്നു.

ENGLISH SUMMARY:

The Election Commission has sought an urgent report regarding allegations that MP Shafi Parambil and MLA Rahul Mankootathil threatened government officials during a vehicle inspection in Nilambur.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ് 

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ്  കോട്ടയം: നിയമസഭാ...

പ്രണയപ്പകയോ അതോ ബ്ലാക്‌മെയിലിംഗോ? ജിം ട്രെയിനറുടെ മരണത്തിൽ ദുരൂഹത; യുവതിക്കെതിരെ കുടുംബം രംഗത്ത്

പ്രണയപ്പകയോ അതോ ബ്ലാക്‌മെയിലിംഗോ? ജിം ട്രെയിനറുടെ മരണത്തിൽ ദുരൂഹത; യുവതിക്കെതിരെ കുടുംബം...

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം!

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം! വർക്കല:...

വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്ക് വോട്ടില്ല; ഹർജി സുപ്രീം കോടതി തള്ളി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ...

രണ്ടാം വരവിലും ‘ജോര്‍ജുകുട്ടി’ക്ക് ചലനം ഇല്ല; റീ റിലീസില്‍ നിരാശയായി ‘ദൃശ്യം 2’

രണ്ടാം വരവിലും ‘ജോര്‍ജുകുട്ടി’ക്ക് ചലനം ഇല്ല; റീ റിലീസില്‍ നിരാശയായി ‘ദൃശ്യം...

Related Articles

Popular Categories

spot_imgspot_img