മൃഗസ്നേഹിയായ ഒരു മനുഷ്യന്റെ പ്രവൃത്തിയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത്. സ്ഥലമോ ആളുകളെയോ തിരിച്ചറിയാനുള്ള സൂചനകൾ വീഡിയോയിലില്ല.
നിലത്തിരുന്ന് ക്ഷേത്രത്തിലെ അന്നദാനം കഴിക്കുന്ന ഭക്തനായ ഒരാളെയാണ് ആദ്യം കാണുന്നത്. പെട്ടെന്ന് അവിടേക്ക് ഒരു കുരങ്ങൻ എത്തുകയും ഭക്ഷണപാത്രത്തിന് മുന്നിൽ ഇരിക്കുകയും ചെയ്തു. അപ്പോഴും ഓടിക്കാൻ ശ്രമിക്കാതെ അയാൾ മിണ്ടാതെ ഇരുന്ന് കഴിക്കുന്നത് തുടർന്നു.
https://www.instagram.com/reel/DAoShQwtDlH/?igsh=czI5cjNvaGYwa2ti
ഇതോടെ കുരങ്ങനും പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കാൻ തുടങ്ങി. കുരങ്ങൻ ഭക്ഷണത്തിൽ കയ്യിട്ടിട്ടും യാതൊരു അസ്വസ്ഥതയും കാണിക്കാതെ അയാൾ കഴിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല, ഭക്ഷണം കഴിക്കാൻ കുരങ്ങനെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
ഇടക്ക് വിളമ്പുകാരൻ എത്തുമ്പോൾ പരിഭ്രമിച്ച് പോകാനൊരുങ്ങിയ കുരങ്ങനെ ഒന്ന് തലോടി വീണ്ടും ഭക്ഷണത്തിലേക്ക് കൊണ്ടുവരുന്നതും കാണാം. അരുതെന്ന് വിളമ്പുകാരനെ ആംഗ്യം കാണിക്കുന്നതും വ്യക്തമാണ്.
വീഡിയോയിലെ വ്യക്തിയുടെ പ്രവൃത്തിക്ക് സോഷ്യൽ മീഡിയ ഒന്നടങ്കം കയ്യടിക്കുകയാണ്. വളരെ മനോഹരമായ കാഴ്ചയാണെന്നും ദയാലുക്കളായ മനുഷ്യരുടെ അടുത്ത് മാത്രമേ മൃഗങ്ങൾ എത്താറുള്ളൂവെന്നും അടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. 20 ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തിട്ടുള്ളത്.
The efforts of animal lovers are being promoted on social media.