കേരളത്തിലെ 10ാം ക്ലാസ് വരെയുള്ള സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഈ മാസം ഒന്നിനാണ് ഹൈക്കോടതി റദ്ദാക്കിയത്. The Education Department has withdrawn the order making Saturday a working day in schools
അധ്യാപക സംഘടനകളും വിദ്യാര്‍ഥികളുമടക്കമുള്ളവര്‍ നല്‍കിയ ഹർജി പരിഗണിച്ചായിരുന്നു കോടതി വിധി.
ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുന്നതുവരെ ശനിയാഴ്ചകളിൽ ക്ലാസുണ്ടാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
വിദ്യാഭ്യാസ വിദഗ്ധർ, അധ്യാപക സംഘടനകളുമായി ബന്ധപ്പെട്ടവർ എന്നിവരുമായി കൂടിയാലോചിച്ച് സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അധ്യാപക സംഘടനകളുടെയും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെയും ഹർജികൾ പരിഗണിച്ചാണു ജസ്റ്റിസ് എ.സിയാദ് റഹ്മാൻ നേരത്തെ ഉത്തരവ് റദ്ദാക്കിയത്.