web analytics

വാഹനം പാർക്ക് ചെയ്ത ശേഷം സീറ്റ് ബെൽറ്റ് അഴിച്ചിറങ്ങിയ ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന വ്യാജേന ഫൈൻ ഈടാക്കിയോ? ആരോപണത്തിന് മറുപടിയുമായി എംവിഡി

തിരുവനന്തപുരം: റോഡരികിൽ വാഹനം പാർക്ക് ചെയ്ത ശേഷം സീറ്റ് ബെൽറ്റ് അഴിച്ചിറങ്ങിയ ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന വ്യാജേന ഫൈൻ ഈടാക്കിയോ? ആരോപണത്തിന് മറുപടിയുമായി എംവിഡി. ”ഇ ചലാൻ വിവരങ്ങൾ ഇൻബോക്‌സിൽ നൽകിയാൽ പിഴ ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കാം. കാരണം ചെയ്ത തെറ്റിനേ ശിക്ഷയുള്ളൂ. കമന്റ് പ്രകാരം തെറ്റില്ല. അങ്ങനെ വരാൻ വഴിയില്ല. അയക്കൂ നമുക്ക് നോക്കാം.”

മോട്ടാർ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ബോക്സിൽ വന്ന കമന്റിന് മറുപടിയാണ് എംവിഡി നൽകിയിരിക്കുന്നത്. ജോജി വർഗീസ് എന്ന യുവാവ് ഉന്നയിച്ച ആരോപണത്തിനാണ് എംവിഡി മറുപടി നൽകിയത്.

എംവിഡിയുടെ മറുപടി:

”ഇ ചലാൻ വിവരങ്ങൾ ഇൻബോക്‌സിൽ നൽകിയാൽ പിഴ ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കാം. കാരണം ചെയ്ത തെറ്റിനേ ശിക്ഷയുള്ളൂ. കമന്റ് പ്രകാരം തെറ്റില്ല. അങ്ങനെ വരാൻ വഴിയില്ല. അയക്കൂ നമുക്ക് നോക്കാം.”

സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കഴിഞ്ഞ ദിവസം എംവിഡി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. ‘വാഹനത്തിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ഇടുന്നത് കൊണ്ട് ഒരു അപകട സമയത്ത് സംഭവിക്കുന്ന സെക്കൻഡറി, ടെറിഷറി ഇമ്പാക്ടിൽ നിന്നും സുരക്ഷ നൽകുന്നു. വാഹനം മലക്കം മറിയുന്ന സാഹചര്യത്തിൽ (rollover) യാത്രക്കാർ തെറിച്ചു പോകാതെയും വാഹനത്തിന്റെ അടിയിൽ പെടാതെയും സീറ്റ് ബെൽറ്റ് സഹായിക്കുന്നു. ദയവായി സീറ്റ് ബെൽറ്റ് ധരിക്കുന്നത് ശീലമാക്കൂ. മുന്നിൽ ഇരുന്നാലും പിറകിൽ ഇരുന്നാലും.’

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

Related Articles

Popular Categories

spot_imgspot_img