വളർത്തുനായയെ സ്വകാര്യ കമ്പനിയിലെ തൊഴിലാളികള്‍ പാചകം ചെയ്ത് കഴിച്ചതായി റിപ്പോര്‍ട്ട്. പെറ്റ് ബോര്‍ഡിങ് സെന്‍ററില്‍ നിന്ന് രക്ഷപ്പെട്ട നായയെ ആണ് തൊഴിലാളികൾ കറിവച്ച് കഴിച്ചത്.
മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കാൻ പോയയാളുടെ ഉടമസ്ഥതയിലുള്ള യി യി എന്ന നായക്കാണ് ദുര്യോഗം.
ചൈനയുടെ ലൂണാര്‍ ന്യൂ ഇയറിന്‍റെ ഭാഗമായുള്ള വെടിക്കെട്ടിനിടെ പേടിച്ചാണ് ജനുവരി 29 ന് ലിറ്റിൽ ടെയിൽ പെറ്റ് ബോർഡിങ് സെന്ററിൽ നിന്ന് നാല് വയസ്സുള്ള വളര്‍ത്തുനായയെ കാണാതാകുന്നത്. നായയെ പെറ്റ് ബോര്‍ഡിങ് സെന്‍ററില്‍ ഏല്‍പ്പിച്ച ശേഷമായിരുന്നു ഉടമ മാലിദ്വീപിലേക്ക് പോയത്.
നായയെകുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 5,000 യുവാൻ (ഏകദേശം 6 ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അന്വേഷണത്തിനിടെ ലഭിച്ച സിസിടിവിയില്‍ നായ പേടിച്ച് ഹൈവേയിലൂടെ ഓടുന്നതായും വാഹനം ഇടിക്കുന്നതും പതിഞ്ഞിട്ടുണ്ട്.
തൊട്ടുപിന്നാലെ അടുത്തുള്ള കമ്പനിയിലെ തൊഴിലാളികൾ നായയെ എടുത്തുകൊണ്ടു പോവുകയായിരുന്നു. പിന്നീട് ഇവർ നായയെ കറിവെച്ച് കഴിച്ചതായും കണ്ടെത്തി.
നായ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതോടെ ‘നിന്നെ സംരക്ഷിക്കാന്‍ കഴിയാഞ്ഞതില്‍ അതിയായ ദുഖമുണ്ട്… എന്നും നിന്നെ ഓര്‍ക്കും’ എന്ന് ഉടമ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.