web analytics

ഇടുക്കിയിൽ പിഞ്ചുകുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ നാണയം പുറത്തെടുത്തു ഡോക്ടർമാർ

ഇടുക്കിയിൽ പിഞ്ചുകുഞ്ഞ് അബദ്ധത്തിൽ വിഴു​ങ്ങിയ നാണയം പുറത്തെടുത്തു. ഇടുക്കി ശാന്തൻപാറ സ്വദേശികളായ ദമ്പതികളുടെ രണ്ട് വയസുകാരൻ മകനാണ് ഒരു രൂപ നാണയത്തുട്ട് വിഴുങ്ങിയത്. ഞായറാഴ്ച വൈകീട്ട് ആറിനാണ് സംഭവം. The doctor took out the coin that the toddler accidentally swallowed

ഇരട്ടസഹോദരങ്ങൾക്ക് ഒപ്പം കളിക്കുകയായിരുന്നു രണ്ട് വയസുകാരൻ. ഇതിനിടെ ജനൽപ്പടിയിൽ ഇരുന്ന നാണയത്തുട്ട് എടുത്തു അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. തുടർന്നു കുട്ടി ഓക്കാനിച്ചു തുടങ്ങി. നാണയം വിഴുങ്ങിയതായി മാതാപിതാക്കളോട് പറയുകയും ചെയ്തു.

മാതാപിതാക്കൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തുടർന്നു നാണയം പുറത്തെടുക്കാൻ വി​ദ​ഗ്ദ്ധ ചികിത്സിക്കായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ അന്നനാളത്തിന്റെ മുകൾ ഭാ​ഗത്ത് നാണയം തടഞ്ഞു നിൽക്കുന്നതായി കണ്ടെത്തി.​ പിന്നീട് ​​ എൻഡോസ്കോപ്പിയിലൂടെ നാണയം പുറത്തെടുത്തു. സുഖം പ്രാപിച്ച കുഞ്ഞ് ഡിസ്ചാർജ് ആയി മടങ്ങുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817 ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി...

സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ

ബംഗളൂരു: പോലീസ് സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ. വിധവയും...

തേനിയിൽ കഞ്ചാവ് വേട്ട; നാലുപേർ പിടിയിൽ, 24 കിലോ കഞ്ചാവ് പിടികൂടി

തേനിയിൽ കഞ്ചാവ് വേട്ട; നാലുപേർ പിടിയിൽ, 24 കിലോ കഞ്ചാവ് പിടികൂടി തേനി...

രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാല തൃശൂരില്‍: നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാല തൃശൂരില്‍: നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും തൃശൂർ:...

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കുറ്റിപ്പുറം: പുഴകളിലെ...

Related Articles

Popular Categories

spot_imgspot_img