മഞ്ഞണിഞ്ഞു സൗദി അറേബ്യയിലെ മരുഭൂമികൾ. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയും ആലിപ്പഴം വീഴ്ത്തിക്കൊണ്ടുള്ള ശക്തമായ കാറ്റും ഉണ്ടായിരുന്നു. ഇതിന്റെ ബാക്കിയായാണ് ഇപ്പോള്‍ കാണുന്ന മഞ്ഞുവീഴ്ചയെന്ന് യുഎഇ കാലാവസ്ഥാ കേന്ദ്രം പറയുന്നു. The deserts of Saudi Arabia are covered in heavy snow
സൗദിയിലെ വടക്കന്‍ പര്‍വത നിരകളില്‍ നേരത്തെയും മഞ്ഞിവീഴ്ച ഉണ്ടായിട്ടുണ്ടെങ്കിലും അല്‍-ജൗഫ് പ്രദേശത്തെ മരുഭൂമികളില്‍ മഞ്ഞുവീഴുന്നത് ഇതാദ്യമാണെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അല്‍-ജൗഫ് പ്രവിശ്യയിലെ മണലാരണ്യങ്ങളില്‍ മഞ്ഞുവീണുകിടക്കുന്ന അദ്ഭുതപ്പെടുത്തുന്നതുമായ ദൃശ്യങ്ങൾ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാകുകയാണ്. ചരിത്രത്തിലാദ്യമായാണ് ഈ പ്രദേശത്ത് മഞ്ഞുവീഴ്ച രേഖപ്പെടുത്തുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
പരിചിതമല്ലാത്ത കാലാവസ്ഥാ വ്യതിയാനം ആയതുകൊണ്ടുതന്നെ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു. സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്നു ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പുണ്ട്.
അറബിക്കടലില്‍ ഓമാന്‍ വരെയുള്ള ഭാഗങ്ങളിലെ മാറുന്ന കാലാവസ്ഥാ പ്രതിഭാസങ്ങള്‍ മൂലമാണ് സൗദി അറേബ്യയിലും രൂക്ഷമായ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നത് എന്ന് എന്‍.സി.എം. പറയുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.