web analytics

നല്ലൊരു റോഡുപോലുമില്ലാത്ത നാട്; പനി ബാധിച്ച് മരിച്ച യുവതിയുടെ മൃതദേഹം പുറത്തെത്തിച്ചത് രണ്ട് കിലോമീറ്ററോളം നടന്ന്; സംഭവം കേരളത്തിൽ തന്നെ

സഞ്ചാര യോഗ്യമായ പാതയില്ലാത്തതിനാല്‍ പനി ബാധിച്ച് മരിച്ച ഗോത്ര യുവതിയുടെ മൃതദേഹം കാട്ടില്‍ പുറത്തെത്തിച്ചത് രണ്ട് കിലോമീറ്ററോളം നടന്ന്.The dead body of a tribal woman who died due to fever was brought out in the forest after walking for two kilometers due to lack of a passable path

നെന്മേനി പഞ്ചായത്തിലെ വലിയമൂലയിലാണ് സംഭവം. കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ദേവി (45)യുടെ മൃതദേഹമാണ് ഊരില്‍ നിന്ന് വാഹനമെത്തുന്നിടത്തേക്ക് തലയില്‍ ചുമന്നുകൊണ്ടുവന്നത്. കഴിഞ്ഞ 19നാണ് പനി ബാധിച്ച് ദേവി മരിച്ചത്.

എന്നാല്‍ ഇത് സംബന്ധിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തീവ്രപനിയെത്തുടര്‍ന്ന് മരിച്ച ദേവിയുടെ മൃതദേഹം നാല് പേര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് ചുമന്നുകൊണ്ട് വരുകയായിരുന്നു. കോളനിക്കാര്‍ ചുമലിലേറ്റി വാഹനം എത്തുന്ന വലിയമൂലയിലെത്തിക്കുകയും പിന്നീട് ഇവിടെ വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

സഞ്ചാരയോഗ്യായ റോഡില്ലത്തതിനാല്‍ പതിറ്റാണ്ടുകളായി ഇവര്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ ഏറ്റവും വലിയ നേര്‍ അനുഭവമാണ് ഇത്. അമ്പുകുത്തി സ്‌കൂളിനു സമീപത്തു നിന്നും ആരംഭിക്കുന്ന അരിപ്പറ്റക്കുന്ന് വഴി വലിയവട്ടം വരെ രണ്ട് കിലോമീറ്റര്‍ മണ്‍പാതയുണ്ട്. വയലിന് നടുവിലൂടെയുള്ള ഈ പാതയും പതിറ്റാണ്ടുകളായി നന്നാക്കാന്‍ നടപടിയില്ല.

ഈ പാതയിലേക്ക് വലിയമൂല കാട്ടുനായ്ക്ക ഊരില്‍ നിന്ന് എത്താനാണ് രണ്ട് കിലോമീറ്റര്‍ ദൂരം കാല്‍ നടയായി സഞ്ചരിക്കേണ്ടത്. ഈ പാതയെ ആശ്രയിച്ച് പ്രദേശത്ത് അമ്പതോളം കുടുംബങ്ങളാണുള്ളത്.

2017ല്‍ പി എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് നവീകരിക്കാന്‍ തുകയും വകയിരുത്തിയിരുന്നു. പക്ഷേ പിന്നീട് പാത നിര്‍മാണവുമായി ബന്ധപ്പെട്ട് യാതൊരു നടപടികളും മുന്നോട്ട് പോയില്ല എന്നാണ് ആരോപണം.

മഴക്കാലത്ത് പാത ചെളിക്കുളം ആകുന്നതോടെ പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ പഠനവും മുടങ്ങും. വീട്ടിലേക്കുള്ള ആവശ്യസാധനങ്ങള്‍ അടക്കം വളരെ ബുദ്ധിമുട്ടിയാണ് കുടുംബങ്ങള്‍ എത്തിക്കുന്നത്. യോഗ്യമായ റോഡ് നിര്‍മിക്കാന്‍ പ്രദേശവാസികള്‍ സ്ഥലം വിട്ടു നല്‍കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.”

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

നവകേരള സർവേ: ചെലവായത് കോടികൾ! കണക്കുകൾ പുറത്തുവിട്ട് സർക്കാർ; ബ്രോഷറിന് മാത്രം 5.5 കോടി

ന്യൂഡല്‍ഹി: ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും നിയമയുദ്ധങ്ങൾക്കും വഴിമാറിയ നവകേരള സർവേയുടെ ചിലവ്...

കോൺക്രീറ്റ് മിക്‌സർ ലോറി ബി എം ഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞു: ഹൈക്കോടതി അഭിഭാഷകന് ദാരുണാന്ത്യം

കോൺക്രീറ്റ് മിക്‌സർ ലോറി ബി എം ഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞു:...

‘ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യം’: സാധ്വിയുടെ പ്രസ്താവന വിവാദത്തിൽ

‘ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യം’: സാധ്വിയുടെ പ്രസ്താവന വിവാദത്തിൽ ന്യൂഡൽഹി: ചായയും കാപ്പിയും...

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ രക്ഷിക്കാനെത്തിയ ആൾ പീഡിപ്പിച്ചതായി പരാതി; പ്രതിക്കെതിരെ കേസെടുത്തു

ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് നിസഹായയായി കിടന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി...

ആശാ ഭോസ്‌ലെ അന്തരിച്ചു: ഇന്ത്യൻ സംഗീത ലോകം നിശബ്ദമായി; ഇതിഹാസ ഗായികയുടെ അന്ത്യം മുംബൈയിൽ

ആശാ ഭോസ്‌ലെ അന്തരിച്ചു: ഇന്ത്യൻ സംഗീത ലോകം നിശബ്ദമായി; ഇതിഹാസ ഗായികയുടെ...

വോട്ടർപട്ടികയിൽ വൻ വെട്ടിനിരത്തൽ: 5 കോടി പേർ പുറത്ത്

ന്യൂഡൽഹി: രാജ്യത്തെ വോട്ടർപട്ടിക കുറ്റമറ്റതാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അതീവ ജാഗ്രതയോടെയുള്ള...

Related Articles

Popular Categories

spot_imgspot_img