ചൂരൽമലയിൽ ഉരുൾപൊട്ടി. വീട്ടിലൊക്കെ വെള്ളം കയറി. ആരോടെങ്കിലും പറയുമോ ഞങ്ങളെയൊന്നു രക്ഷിക്കാൻ… ആ വോയ്സ് മെസേജ് അയച്ച നീതുവിന്റെ സംസ്കാരം നടത്തി

മുണ്ടക്കൈ: ചൂരൽമലയിൽ ഉരുൾപൊട്ടിയെന്ന് ആദ്യം പുറംലോകത്തെ അറിയിച്ച നീതുവിന്റെ സംസ്കാരം നടത്തി. ‘ചൂരൽമലയിൽ ഉരുൾപൊട്ടി. വീട്ടിലൊക്കെ വെള്ളം കയറി. ആരോടെങ്കിലും പറയുമോ ഞങ്ങളെയൊന്നു രക്ഷിക്കാൻ…’ എന്നായിരുന്നു മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എക്സിക്യൂട്ടീവായ നീതു (30) തന്റെ സഹപ്രവർത്തകർക്കയച്ച സന്ദേശം.The cremation of Neetu, who first informed the outside world that she had fallen in Churalmala, was performe

ഈ സന്ദേശത്തോടെയാണ് വയനാട്ടിലെ മഹാദുരന്തം ആദ്യമായി പുറംലോകം അറിയുന്നത്. ആദ്യ ഉരുൾപൊട്ടലിൽ സുരക്ഷിതയായിരുന്നെങ്കിലും രണ്ടാമത്ത് ആർത്തലച്ചെത്തിയ ഉരുൾ നീതുവിനെയും കൊണ്ടുപോകുകയായിരുന്നു. പിന്നീട് അഞ്ചു ദിവസത്തിന് ശേഷം ചാലിയാറിൽ നിന്നാണ് നീതുവിന്റെ മൃതദേഹം ലഭിച്ചത്.

വെള്ളാർമല ഹൈസ്കൂളിനു സമീപത്തായിരുന്നു നീതുവും കുടുംബവും താമസിച്ചിരുന്നത്. ഭർത്താവ് ജോജോ, ഏകമകൻ ജൊഹാൻ, ജോജോയുടെ മാതാപിതാക്കളായ ജോസഫ്, ഓമന എന്നിവരടങ്ങുന്നതായിരുന്നു നീതുവിന്റെ കുടുംബം. ആദ്യ ഉരുൾപൊട്ടലിൽ വീട്ടിലും പരിസരത്തും ചെളിവെള്ളം നിറഞ്ഞു.

അപ്പോഴാണു നീതു ശബ്ദസന്ദേശം അയച്ചത്. വെള്ളം ഉയർന്നതോടെ എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും ഒരു മുറിയിലിരുന്നു. ആദ്യത്തെ ഉരുൾപെ‍ാട്ടലിൽ വീട്ടിൽ വെള്ളംകയറിയ സമീപ വീടുകളിലുള്ളവരും ഇവരുടെ വീട്ടിലേക്കെത്തി. ഇതിനിടെ രണ്ടാമതും ഉരുൾപൊട്ടി.

ഇരച്ചെത്തിയ ഉരുൾവെള്ളത്തിനൊപ്പം തകർന്ന ജനലിലൂടെ നീതു പുറത്തേക്കൊഴുകി. രക്ഷിക്കാൻ ജോജോ ശ്രമിച്ചെങ്കിലും പിടിവിട്ടു. ഭിത്തിയുടെ മറവിലായിരുന്ന ജോജോയും മകനും മാതാപിതാക്കളും കഴുത്തറ്റം ചെളിയിൽ മുങ്ങി.

ഒലിച്ചുപോകാതിരിക്കാൻ അച്ഛൻ ജോസഫിനെ ജോജോ സോഫയിൽ ഇരുത്തി. ഒഴുകിപ്പോകാൻ തുടങ്ങിയ അമ്മ ഓമനയെ എങ്ങനെയോ പിടിച്ച് അകത്തേക്കു വലിച്ചുകയറ്റി. ഓമനയുടെ കയ്യൊടിഞ്ഞു. വെള്ളത്തിൽ താഴാൻ തുടങ്ങിയ മകനെ കർട്ടൻ വലിച്ചുകീറി അതിലിരുത്തി. എല്ലാവരെയും ബെഡിൽ ഇരുത്തിയും താങ്ങിയും സമീപത്തെ വീടിന്റെ ടെറസിൽ സുരക്ഷിതമായി എത്തിച്ചു.

5 ദിവസത്തിനുശേഷമാണു നീതുവിന്റെ മൃതദേഹം ചാലിയാറിൽനിന്നു ലഭിച്ചത്. ധരിച്ചിരുന്ന ആഭരണങ്ങൾ കണ്ടു നീതുവിനെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. മേപ്പാടി സിഎച്ച്സിയിലെത്തിച്ച മൃതദേഹം ജോജോ ഏറ്റുവാങ്ങി. ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കാരം നടത്തി. വാഴവറ്റ കലമറ്റത്തിൽ ജോർജിന്റെയും ഷേർളിയുടെയും മകളാണ് നീതു.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

Related Articles

Popular Categories

spot_imgspot_img