web analytics

കട്ടൻചായയും പരിപ്പുവടയും; വിശദീകരണം നൽകാൻ ഇപി എത്തി; സംസ്ഥാന സമിതി യോഗത്തിന് പോലും നിൽക്കാതെ എകെജി സെന്റിറിന്റെ പടി ഇറങ്ങിയതാണ്, ഇപ്പോൾ എത്തിയിരിക്കുന്നത്…

ഇ പി ജയരാജന്റെ ആത്മകഥ വിവാദം രാഷ്ട്രീയ ചർച്ചയാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗംതുടങ്ങി.
ഇടതു മുന്നണി കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയതിനെ തുടർന്ന് സിപിഎം കമ്മറ്റികളിൽ നിന്ന് വിട്ടുനിന്നിരുന്ന ഇപി ജയരാജൻ ഒടുവിൽ എകെജി സെന്ററിലെത്തി. ആത്മകഥ വിവാദത്തിൽ ഇപി വിശദീകരണം നൽകുമെന്നാണ് പുറത്തുവരുന്ന വിവരം.

കട്ടൻചായയും പരിപ്പുവടയും എന്ന ആത്മകഥയിലെ വിവരങ്ങൾ പുറത്തു വന്നപ്പോൾ തന്നെ അതിനെ പാടെ നിഷേധിക്കുകയാണ് ഇപി ചെയ്തത്. ഇതേ നിലപാട് തന്നെയാകും പാർട്ടിക്ക് മുന്നിലും ഇപി നടത്തുക. പാർട്ടിയെ പ്രതിരോധത്തിലാകുന്ന നിരവധി വിമർശനങ്ങളാണ് ഇപിയുടേതായി പുറത്തു വന്ന ആത്മക്കഥയിൽ ഉണ്ടായിരുന്നത്.

പാർട്ടിക്കുള്ളിലും ഇപിക്കെതിരെ കടുത്ത വിമർശനമുണ്ട്. ഇത് മനസിലാക്കി തന്നെയാണ് എല്ലാ പ്രതിഷേധവും അവസാനിപ്പിച്ച് ഇപി സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നത്.

സിപിഎം നേതൃയോഗങ്ങൾക്കിടെയാണ് ഇപിയെ ഇടതു മുന്നണി കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയത്. സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യം തീരുമാനിച്ചതോടെ തുടർന്നുള്ള ദിവസങ്ങളിലെ സംസ്ഥാന സമിതി യോഗത്തിന് പോലും നിൽക്കാതെ എകെജി സെന്റിറിന്റെ പടി ഇറങ്ങിയതാണ് ഇപി. ഇപ്പോൾ മടങ്ങി വന്നത് താൻ ഉൾപ്പെട്ട് ഒരു വിവാദത്തിന് മറുപടി നൽകാനും

പാർട്ടി തന്നെ മനസിലാക്കിയില്ലെന്നതാണ് പ്രധാന ആരോപണം. ദേശാഭിമാനി ബോണ്ട് വിവാദം, ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ച, കൺവീനർ സ്ഥാനത്ത് നിന്നും ഒഴിവാക്കിയതിലെ അനിഷ്ടം എന്നിവയെല്ലാം പുറത്തുവന്ന 178 പേജുള്ള ആത്മക്കഥയിൽ പരാമർശിച്ചിരുന്നു.

പുസ്തകത്തിന്റെ പേരിൽ പോലും സിപിഎമ്മിൽ എതിർപ്പുണ്ട്. തന്റേതല്ലെന്ന് പറഞ്ഞ് വിവാദം ഒഴിവാക്കാൻ ഇപി ശ്രമിച്ചെങ്കിലും അതിൽ ഇപ്പോഴും സംശയങ്ങൾ ബാക്കിയാണ്.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

ആ മഹാഭാ​ഗ്യവാനെ കണ്ടെത്തി;അനിൽ കുമാറിന് അടിച്ചത് 226 കോടി രൂപ; പൂർണവിവരങ്ങൾ പുറത്ത്

ആ മഹാഭാ​ഗ്യവാനെ കണ്ടെത്തി;അനിൽ കുമാറിന് അടിച്ചത് 226 കോടി രൂപ; പൂർണവിവരങ്ങൾ...

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം കണ്ണമംഗലം-കൊളപ്പുറം...

മോന്‍താ ഇന്ന് തീരം തൊടും;സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

മോന്‍താ ഇന്ന് തീരം തൊടും;സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് തിരുവനന്തപുരം:...

പിഎം ശ്രീ വിവാദം: ശക്തമായ നിലപാടുമായി സിപിഐ; പത്രങ്ങളിൽ വിദ്യാഭ്യാസ മന്ത്രിയുടെ ലേഖനം

പിഎം ശ്രീ വിവാദം: ശക്തമായ നിലപാടുമായി സിപിഐ; പത്രങ്ങളിൽ വിദ്യാഭ്യാസ മന്ത്രിയുടെ...

കാമറൂണിൽ വീണ്ടും പോൾ ബിയ; എട്ടാം തവണയും വിജയം; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി

കാമറൂണിൽ വീണ്ടും പോൾ ബിയ; എട്ടാം തവണയും വിജയം; ലോകത്തിലെ ഏറ്റവും...

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

Related Articles

Popular Categories

spot_imgspot_img