ഗുജറാത്തില്‍ നടത്തിയ റെയ്ഡിൽ ഞെട്ടി രാജ്യം. പിടിച്ചെടുത്ത 1.60 കോടി രൂപയുടെ വ്യാജ നോട്ടുകളിൽ ഗാന്ധിജിക്ക് പകരം നടൻ അനുപം ഖേറിന്‍റെ ചിത്രമാണ് ഉണ്ടായിരുന്നത്. റിസര്‍വ് ബാങ്ക് ഇന്ത്യക്ക് പകരം റിസോൾ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ഈ നോട്ടുകളാണ് സംഘം പിടിച്ചെടുത്തത്.The country was shocked by the raid in Gujarat. The fake notes of Rs 1.60 crore seized had actor Anupam Kher’s picture instead of Gandhiji
ഷാഹിദ് കപൂറിന്‍റെ ‘ഫാർസി’ എന്ന സീരീസില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വ്യാജ കറൻസി യൂണിറ്റ് പ്രവര്‍ത്തിച്ചതെന്ന് പൊലീസ് കമ്മീഷണര്‍ രാജ്ദീപ് നുകും പറഞ്ഞു.
ഓൺലൈൻ വസ്ത്രവ്യാപാരം നടത്താനെന്ന വ്യാജേനയാണ് പ്രതികൾ ഒരു വാണിജ്യ കെട്ടിടത്തിൽ ഓഫീസ് സ്ഥലം വാടകയ്ക്ക് എടുത്തത്. 1.20 ലക്ഷം രൂപ മൂല്യമുള്ള ഉയർന്ന നിലവാരമുള്ള വ്യാജ കറൻസിയാണ് ഇവർ രഹസ്യമായി അച്ചടിച്ചിരുന്നത്.
സൂറത്ത് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) ഓഫീസിലും അവിടെ ജോലി ചെയ്യുന്ന ആളുകളെയും കർശനമായി നിരീക്ഷിച്ചതിന് ശേഷം സർതാന പ്രദേശത്ത് റെയ്ഡ് നടത്തുകയായിരുന്നു.
കള്ളനോട്ട് അച്ചടിക്കാൻ പ്രതികൾ എത്തിയപ്പോഴായിരുന്നു റെയ്ഡ്. സംഭവസ്ഥലത്ത് വെച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും നാലാമത്തെ ആളെ പിന്നീട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അതേസമയം എക്‌സിൽ വാർത്താ റിപ്പോർട്ടിന്‍റെ വീഡിയോ അനുപം ഖേറും പങ്കുവെച്ചിട്ടുണ്ട്. 500 രൂപാ നോട്ടിൽ ഗാന്ധിയുടെ ഫോട്ടോക്ക് പകരം തന്‍റെ ഫോട്ടോ, എന്തും സംഭവിക്കാം! എന്നാണ് അനുപം ഖേര്‍ കുറിച്ചത്. അതേസമയം നേരത്തെ, സൂറത്തിൽ ഒരു വ്യാജ കറൻസി നിർമാണ യൂണിറ്റ് റെയ്ഡ് ചെയ്യുകയും സെപ്റ്റംബര്‍ 22 ന് നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.