രത്തന്‍ ടാറ്റയ്ക്ക് യാത്രമൊഴിയേകി രാജ്യം. ബിസിനസിലും ജീവകാരുണ്യത്തിലും മായാത്ത മുദ്രപതിപ്പിച്ച അദ്ദേഹത്തിന് വികാരനിര്‍ഭരമായ അന്ത്യയാത്രയാണ് രാജ്യം നല്‍കിയത്.The country bids farewell to Ratan Tata:
മുംബൈയിലെ വോര്‍ളി ശ്മശാനത്തില്‍ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നുവരികയാണ്.
പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. രത്തന്‍ ടാറ്റയോടുള്ള ആദരവിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ ഒരു ദിവസത്തെ ദുഃഖാചരണവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
കോര്‍പ്പറേറ്റ് തലവന്‍മാരും രാഷ്ട്രീയ നേതൃത്വവും ചലച്ചിത്ര-കായിക മേഖലകളിലെ താരങ്ങളും സാധാരണക്കാരുമടക്കം ആയിരങ്ങള്‍ ആദരാഞ്ജലി അർപ്പിച്ചു.
കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ അന്തിമോപചാരം അര്‍പ്പിക്കും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.
കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, മറ്റ് നേതാക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
86-കാരനായ രത്തന്‍ ടാറ്റ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പതിനൊന്നേ മുക്കാലോടെ അന്തരിച്ചത്.