കേരളാപോലീസിൽ പുതിയ മാറ്റത്തിന് തുടക്കം; ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് പരാതിക്കാരനെ നേരിട്ട് വിളിക്കും; സേവനത്തിന് റേറ്റിങ്; ആദ്യം എറണാകുളം റൂറലിൽ

വലിയ കേസായാലും ശരി ചെറിയ കേസായാലും ശരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി മടങ്ങിയാൽ ജനങ്ങൾക്ക് ആശങ്ക മാറണമെന്നില്ല. എന്നാൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ പറ്റിയും അവിടെ സ്വീകരിച്ച നടപടികളെയും പെരുമാറ്റത്തെയുംകുറിച്ചുമൊക്കെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് പരാതിക്കാരനെ ഫോൺ വിളിച്ചു ചോദിക്കുകയും സ്റ്റേഷനിൽ നിന്ന് ലഭിച്ച സേവനം ഒന്നു മുതൽ പത്ത് വരെ മാർക്ക് നൽകി റേറ്റ് ചെയ്യാനും ആവശ്യപ്പെടുകയും ചെയ്താലോ? The complainant will be called directly from the office of the District Superintendent of Police

അങ്ങനെയൊരു പുതിയ പദ്ധതിയുമായി എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘം പ്രവർത്തനം ആരംഭിച്ചതായി കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി മടങ്ങിയാലും ജനങ്ങൾക്ക് ആശങ്ക മാറണമെന്നില്ല. എന്നാൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ പറ്റിയും അവിടെ സ്വീകരിച്ച നടപടികളെയും പെരുമാറ്റത്തെയുംകുറിച്ചുമൊക്കെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് പരാതിക്കാരനെ ഫോൺ വിളിച്ചു ചോദിക്കുകയും സ്റ്റേഷനിൽ നിന്ന് ലഭിച്ച സേവനം ഒന്നു മുതൽ പത്ത് വരെ മാർക്ക് നൽകി റേറ്റ് ചെയ്യാനും ആവശ്യപ്പെടുകയും ചെയ്താലോ? അങ്ങനെയൊരു പുതിയ പദ്ധതിയുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം പ്രവർത്തനം ആരംഭിച്ചു.

അഞ്ച് സബ് ഡിവിഷനിലായി 34 പൊലീസ് സ്റ്റേഷനുകളും വനിത സെല്ലും സൈബർ സെല്ലും ഉൾപ്പെടുന്നതാണ് എറണാകുളം റൂറൽ ജില്ലാ. ഇവിടെ ഒരു ദിവസം ശരാശരി 150 പരാതികൾ ലഭിക്കുന്നു. 2024 ഫെബ്രുവരി 12ന് ആരംഭിച്ച ‘ഉറപ്പ്’ എന്ന ഈ പദ്ധതിയിലൂടെ ഓരോ പരാതിക്കാരനെയും പൊലീസ് ടീം ഫോൺ വിളിച്ച് പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സമീപനം, രസീത് ലഭിച്ചോ ഇല്ലയോ എന്ന വിവരം, അന്വേഷണവുമായി ബന്ധപ്പെട്ട അഭിപ്രായം എന്നിവ അന്വേഷിക്കുന്നു.

പരാതിയിൽ പൊലീസ് സ്റ്റേഷൻ സ്വീകരിച്ച നിലപാടിൽ ഒന്നു മുതൽ പത്ത് വരെ മാർക്ക് നൽകി അനുഭവം റേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നത് ജനമനസ്സുകളിൽ ഇടം നേടിയിട്ടുണ്ട്. നാലുമാസത്തിനിടെ 12,000 പരാതിക്കാരെയാണ് ജില്ലാ പൊലീസ് ആസ്ഥാനത്ത് നീന്ന് തിരിച്ചു വിളിച്ചന്വേഷിച്ചത്. ഈ ഫോൺ വിളികൾ പരാതിക്കാർക്ക് നൽകുന്ന ആശ്വാസവും ആത്മവിശ്വാസവും വളരെ വലുതാണ് അതിലുപരി ജില്ലാ പൊലീസ് ആസ്ഥാനത്തു നിന്നുള്ള വിളിയാണെന്നറിയുമ്പോൾ അത് പരാതിക്കാർക്ക് കരുത്തും ധൈര്യവും നൽകുന്നു.

ചില ഫോൺ വിളികൾ പരാതിക്കുപുറമേ ജീവിതത്തെപറ്റിയും നിലവിലെ അവസ്ഥയെപറ്റിയും അനുഭവങ്ങളെപ്പറ്റിയുമാകുമ്പോൾ മണിക്കൂറുകൾ നീണ്ടുപോകാറുണ്ട്. പ്രശ്‌നപരിഹാരത്തെക്കാൾ പ്രശ്‌നങ്ങൾ കേൾക്കപ്പെടുന്നു എന്നൊരു സമാധാനം പരാതിക്കാർക്ക് ലഭിക്കും. ഒന്നു കേട്ടാൽ തീരാവുന്ന പ്രശ്‌നങ്ങൾ ആണ് പലർക്കും എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

Related Articles

Popular Categories

spot_imgspot_img