കണ്ണൂർ: ചെങ്കോട്ടകളിൽ പോലും സ്വാധീനം ചെലുത്താൻ സാധിക്കാതെ സിപിഎം ജില്ലാ സെക്രട്ടറി ജയരാജൻ. ഇടതു മണ്ഡലങ്ങളില്‍ പോലും വ്യക്തമായ ഭൂരിപക്ഷം നേടിയായിരുന്നു സുധാകരന്റെ പടയോട്ടം. ജില്ലാ സെക്രട്ടറിയുടെ ചുമതല ടി വി രാജേഷിന് കൈമാറിയതിന് ശേഷമായിരുന്നു ജയരാജന്‍ കണ്ണൂരില്‍ അങ്കത്തിനിറങ്ങിയത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തും പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള മട്ടന്നൂരിലും ജയരാജന് ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ആകെയുള്ള ഏഴ് മണ്ഡലങ്ങളില്‍ അഞ്ചെണ്ണത്തിലും സിപിഐഎമ്മിനായിരുന്നു വിജയം. കൂടാതെ മട്ടന്നൂരില്‍ കെ കെ ശൈലജക്കായിരുന്നു സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ കെ ശൈലജ അറുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. ഈ മണ്ഡലത്തില്‍ ജയരാജന് ഈ തിരഞ്ഞെടുപ്പില്‍ 3188 വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചത്.
ഇതിനുപുറമെ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി സി രഘുനാഥിന് വോട്ട് ഒരു ലക്ഷം കടന്നു. ആദ്യമായാണ് ബിജെപി കണ്ണൂരില്‍ ഒരു ലക്ഷത്തിലേറെ വോട്ട് നേടുന്നത്. ഇത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ് നൽകുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച നേതാവാണ് സി രഘുനാഥ്. ഇയാള്‍ പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. തുടര്‍ന്നാണ് ഇക്കുറി കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ജനവിധി തേടിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ സി കെ പത്മനാഭന് 68,509 വോട്ട് മാത്രമായിരുന്നു നേടാനായത്. ഈ സ്ഥാനത്താണ് രഘുനാഥിന്റെ മെച്ചപ്പെട്ട പ്രകടനം. 2019ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിറ്റിംഗ് എംപിയായിരുന്ന സിപിഐഎമ്മിലെ പി കെ ശ്രീമതിയെ ഒരു ലക്ഷം വോട്ടുകള്‍ക്കടുത്തുള്ള ഭൂരിപക്ഷ ത്തില്‍ തോല്‍പ്പിച്ചാണ് സുധാകരന്‍ വീണ്ടും ലോക്‌സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 2019ല്‍ സുധാകരന്‍ 5,29,741 വോട്ട് നേടിയപ്പോള്‍ ശ്രീമതിക്ക് വോട്ട് 4,35,182 നേടാനേ കഴിഞ്ഞിരുന്നുള്ളു. സുധാകരന്‍ 50.3% വോട്ട് നേടിയിരുന്നു കഴിഞ്ഞ വര്‍ഷം. പി കെ ശ്രീമതിക്ക് ലഭിച്ചത് 41.3 ശതമാനമായിരുന്നു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സുധാകരന് മത്സരിച്ചെങ്കിലും സിപിഐഎമ്മിലെ പി കെ ശ്രീമതിയോട് 7000ത്തിനടുത്ത് വോട്ടിന് തോറ്റിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തവണ മണ്ഡലം തിരിച്ചു പിടിക്കുകയായിരുന്നു.