സാമ്പത്തിക ബാധ്യതകൂട്ടാൻ വയ്യ: പിഎസ്‌സി അംഗങ്ങളുടെ ശമ്പളം കൂട്ടാനുള്ള ശുപാർശ തള്ളി മന്ത്രിസഭ

സാമ്പത്തിക ബാധ്യത വർധിക്കുമെന്ന് ചൂണ്ടികാട്ടി പിഎസ്‌സി അംഗങ്ങളുടെ ശമ്പളം കൂട്ടാനുള്ള ശുപാർശ തള്ളി മന്ത്രിസഭ. ശമ്പള വർധനവിനെ മന്ത്രിസഭായോഗത്തിൽ കെ.രാ ജൻ, പി.പ്രസാദ്, പി.രാജീവ്, മുഹമ്മദ് റിയാസ് എന്നിവർ സാമ്പത്തിക ബാധ്യത ചൂണ്ടികാട്ടി എതിർത്തിരുന്നു. ഇതോടെ മുഖ്യമന്ത്രി തന്നെ കാബിനറ്റ് ശുപാർശ പിൻവലിച്ചത്. The cabinet rejected the recommendation to increase the salary of PSC members

നിലവിൽ ചെയർമാന് 2,24,100 രൂപയും അംഗങ്ങൾക്ക് 2,19,090 രൂപയുമാണ് ശമ്പളം. ആനുകൂല്യങ്ങൾ ഉൾപ്പെടെ ചെയർമാന് ശമ്പളം 3.81 ലക്ഷം രൂപയും അംഗങ്ങളുടേത് 3.73 ലക്ഷവുമായി കൂട്ടാനായിരുന്നു ശുപാർശ നൽകിയത്.

ശമ്പളം കൂട്ടിയാൽ കുടിശിക കൊടുക്കാൻതന്നെ 35 കോടി രൂപ കണ്ടെത്തണമെന്നും കെ.രാ ജൻ, പി.പ്രസാദ്, പി.രാജീവ്, മുഹമ്മദ് റിയാസ് എന്നിവർ ചൂണ്ടികാണിച്ചത്. ജുഡീഷ്യൽ ഓഫിസർമാരുടെ ശമ്പള സ്കെയിലാണ് പിഎസ്‌സി അം​ഗങ്ങൾക്കുമുള്ളത്.

ജുഡീഷ്യൽ ഓഫിസർമാരുടെ ശമ്പളം കൂട്ടിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പിഎസ്‍സി ചെയർമാൻ ശമ്പള വർധനവ് ആവശ്യപ്പെട്ടത്.2016 ജനുവരി മുതൽ മുൻകാല പ്രാബല്യവും ആവശ്യപ്പെട്ടിരുന്നു. ‌രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പിഎസ്‌സി കേരളത്തിന്റെതാണ്. ചെയര്‍മാന്‍ അടക്കം 21 അംഗങ്ങളാണ് പിഎസ്‌സിയിലുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം കൊച്ചി: എം.എം. മണിയുടെ...

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ കോട്ടയം: തെങ്ങിന് മുകളിൽ...

മുംബൈ ട്രെയിൻ സ്ഫോടനക്കേസ്

മുംബൈ ട്രെയിൻ സ്ഫോടനക്കേസ് മുംബൈ: 2006 ൽ മുംബൈയിൽ നടന്ന ട്രെയിൻ സ്‌ഫോടന...

ബംഗ്ലാദേശ് വ്യോമസേനയുടെ വിമാനം തകർന്നു വീണു

ബംഗ്ലാദേശ് വ്യോമസേനയുടെ വിമാനം തകർന്നു വീണു ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം...

വി എസ്സിന്റെ സംസ്കാരം ബുധനാഴ്ച

വി എസ്സിന്റെ സംസ്കാരം ബുധനാഴ്ച അന്തരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ...

31കാരനെ വിവാഹം കഴിച്ച 18 കാരി രാധിക

31കാരനെ വിവാഹം കഴിച്ച 18 കാരി രാധിക മലയാളി പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ടവരാണ്...

Related Articles

Popular Categories

spot_imgspot_img