നടുറോഡിൽ ബുള്ളറ്റ് പൊട്ടിത്തെറിച്ചു; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും പൊലീസുകാരനും അടക്കം പത്തോളം പേര്‍ക്ക് പരുക്ക്

ഹൈദരാബാദ്:  നടുറോഡില്‍ തീപിടിച്ച റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് പൊട്ടിത്തെറിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും പൊലീസുകാരനും അടക്കം പത്തോളം പേര്‍ക്ക് പരുക്ക്. ഞായറാഴ്ച വൈകുന്നേരം ഹൈദരാബാദില്‍ മൊഗല്‍പുരയിലെ ബിബി ബസാര്‍ റോഡിലാണ് സംഭവം.

ഞായറാഴ്ച വൈകുന്നേരം മൊഗല്‍പുരയിലേക്ക് പോവുകയായിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ എഞ്ചിനില്‍ നിന്ന് തീ ഉയരുകയായിരുന്നു. തീ ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രികരായ യുവാവും യുവതിയും ബുള്ളറ്റ് നിര്‍ത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയവര്‍ വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് പൊട്ടിത്തെറിച്ചത്.

പരുക്കേറ്റവരെ  പ്രിന്‍സസ് എസ്ര ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ശരീരത്തില്‍ 95 ശതമാനത്തിലധികം പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ സന്ദീപ്, ഷൗക്കത്ത് അലി, അബ്ദുള്‍ റഹീം, ഹുസൈന്‍ ഖുറേഷി, ഖാദിര്‍, സൗദ് ഷെയ്ഖ്, ഖാജാ പാഷ, ഷെയ്ഖ് അജീസ് തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്.

 

Read Also:കോട്ടെരുമയെ കൊണ്ട് കിടക്കപൊറുതി മുട്ടി; രാത്രിയായാൽ കൂട്ടത്തോടെ എത്തും മനുഷ്യനെ മെനക്കെടുത്താൻ; ശല്യം സഹിക്കവയ്യാതെ ബന്ധുവീടുകളിൽ അഭയം തേടുന്ന കേരളത്തിലെ നാട്

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

ആഭരണപ്രേമികൾക്ക് ആശ്വാസം! ഇടിവ് നേരിട്ട് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിവ് നേരിട്ട് സ്വർണവില. പവന് 240 രൂപയാണ് ഇന്ന്...

ഈ എ.ടി.എമ്മിൽ സ്വർണമിട്ടാൽ പണം കിട്ടും; എഐ സ്വർണ പണയം; മാറ്റത്തിന് തുടക്കമിട്ട് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

വാറങ്കൽ: പെട്ടിയിൽ പണമില്ലെങ്കില്‍ മിക്കവരും ആദ്യം ചെയ്യുന്നത് സ്വര്‍ണ പണയത്തിലൂടെ പണം...

കണ്ണൂരിൽ ഉത്സവത്തിനിടെ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കണ്ണൂർ പാനൂരിലാണ് സംഭവം. പാനൂര്‍ കൊല്ലമ്പറ്റ...

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; മലയാളം മിഷൻ ഭാഷാ പുരസ്കാരങ്ങൾക്ക് ക്യാഷ് അവാർഡ് നൽകിയില്ല

തിരുവനന്തപുരം: മലയാളം മിഷ​ന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമെന്ന് റിപ്പോർട്ട്. ഇത്തവണത്തെ ഭാഷാ...

പള്ളിയിലേക്ക് പോകുന്നതിനിടെ വാഹനാപകടം; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുരിശുംമൂട് മഠത്തിച്ചിറ...

കടുത്ത പനിയും ഛർദിയും; കളമശേരിയിൽ 5 വിദ്യാർത്ഥികൾ ചികിത്സയിൽ

കൊച്ചി: കടുത്ത പനിയും ഛർദിയുമായി അഞ്ച് കുട്ടികൾ ചികിത്സ തേടി. എറണാകുളം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!