web analytics

ബി​ഗ് ടിക്കറ്റ്; നറുക്കെടുപ്പിൽ 10 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി ഇന്ത്യക്കാരൻ; ടിക്കറ്റ് വാങ്ങിയത് പത്ത് സുഹൃത്തുക്കൾക്കൊപ്പം

 

“എല്ലാ മാസവും ഞാൻ വിജയിക്കുമെന്നായിരുന്നു എന്റെ പ്രാർത്ഥന. കഴി‍ഞ്ഞ മാസം ഒരു അക്കം അകലെ എനിക്ക് ​ഗ്രാൻഡ് പ്രൈസ് നഷ്ടമായി. ഇത്തവണയും അതേ അക്കങ്ങൾ തന്നെയാണ് തെരഞ്ഞെടുത്തത്. ഒരക്കം മാത്രം പക്ഷേ, മാറ്റി. എങ്കിലും എനിക്കറിയാമായിരുന്നു ഞാൻ തന്നെ വിജയിക്കുമെന്ന്. റമദാൻ മാസത്തിൽ തന്നെ ദൈവം ഈ ഭാ​ഗ്യം കൊണ്ടുവന്നു.” ബി​ഗ് ടിക്കറ്റ് സീരിസ് 262 നറുക്കെടുപ്പിൽ 10 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കിയ ഇന്ത്യക്കാരന്റെ വാക്കുകളാണ് ഇത്.

മെക്കാനിക്കൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന രമേഷ് പെശലാലുവാണ് വിജയി. പത്ത് വർഷമായി ഖത്തറിലാണ് രമേശ്. ബി​ഗ് ടിക്കറ്റിന്റെ ‘ബൈ ടു ​ഗെറ്റ് വൺ ഫ്രീ’ പ്രൊമോഷൻ ഉപയോ​ഗിച്ച് ഓൺലൈനായാണ് രമേശ് ടിക്കറ്റെടുത്തത്.

പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് വാങ്ങിയത്. പത്ത് മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടിയതോടെ സുഹൃത്തുക്കളെയും മില്യണയർമാരാക്കാൻ രമേശിന് കഴിഞ്ഞു.

നാട്ടിൽ വീട് പണിയാൻ ബി​ഗ് ടിക്കറ്റ് സമ്മാനത്തുക ഉപയോ​ഗിക്കാനാണ് രമേശ് ആ​ഗ്രഹിക്കുന്നത്. നിലവിൽ വാടക വീട്ടിലാണ് താമസം. രക്ഷിതാക്കൾക്ക് വേണ്ടി സ്വപ്നഭവനം പണിയാനുള്ള ആ​ഗ്രഹം നിറവേറ്റാനായി എന്നതിലാണ് രമേശിന്റെ സന്തോഷം.

 

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

പോളിംഗ് കഴിഞ്ഞ് മൂന്ന് നാൾ; എന്നിട്ടും കണക്കില്ല! കമ്മീഷന്റെ മൗനത്തിനെതിരെ പ്രതിപക്ഷം

പോളിംഗ് കഴിഞ്ഞ് മൂന്ന് നാൾ; എന്നിട്ടും കണക്കില്ല! കമ്മീഷന്റെ മൗനത്തിനെതിരെ പ്രതിപക്ഷം തിരുവനന്തപുരം:...

കോർപ്പറേറ്റ് ജോലി vs കുടുംബം; യുവാവിന്റെ കുറിപ്പ് വൈറൽ

കോർപ്പറേറ്റ് ജോലി vs കുടുംബം; യുവാവിന്റെ കുറിപ്പ് വൈറൽ ബെംഗളൂരു: കോർപ്പറേറ്റ് ജോലിയിലെ...

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ് 

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ്  കോട്ടയം: നിയമസഭാ...

പുനലൂർ പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം;  തീകൊളുത്തിയ ശേഷം ഓടിക്കയറി

പുനലൂർ പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം;  തീകൊളുത്തിയ ശേഷം ഓടിക്കയറി കൊല്ലം: പുനലൂര്‍...

Related Articles

Popular Categories

spot_imgspot_img