അരനൂറ്റാണ്ടുമുമ്പ് ബഹിരാകാശയാത്ര നടത്തിയ അപ്പോളോ 8 ബഹിരാകാശയാത്രികൻ ബിൽ ആൻഡേഴ്‌സ് 90 ാം വയസ്സിൽ വിമാനാപകടത്തിൽ മരിച്ചു. അദ്ദേഹം സഞ്ചരിക്കുകയായിരുന്ന ചെറുവിമാനം വാഷിങ്ടണിനു സമീപം കടലിൽ തകർന്നു വീണതായി ഉദ്യോഗസ്ഥർ അറിയിച്ചു. 55 വർഷം മുമ്പ് നടന്ന അപ്പോളോ 8 ദൗത്യത്തിലെ ചാന്ദ്ര മൊഡ്യൂൾ പൈലറ്റായിരുന്നു ആൻഡേഴ്‌സ്. (The astronaut who captured the world’s most famous picture of the Earth from space died)
ബഹിരാകാശ പദ്ധതിയിലെ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനയായിയുന്നു ബഹിരാകാശത്തുവെച്ച് ഭൂമിയുടെ അവിസ്മരണീയവും പ്രചോദനാത്മകവുമായ ചിത്രങ്ങളിലൊന്നായ ‘എർത്ത്‌റൈസ്’ .
തരിശായ ചന്ദ്രോപരിതലത്തിൽ നിന്ന് ചക്രവാളത്തിന് മുകളിൽ ഉയരുന്ന ഭൂമിയുടെ ഈ ചിത്രം വലകരെയധികം പ്രശംസ പിടിച്ചുപറ്റിയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ പിതാവിന്റെ മൃതദേഹം കണ്ടെടുത്തതായി ആൻഡേഴ്സിന്റെ മകൻ ഗ്രെഗ് സ്ഥിരീകരിച്ചു.
Read also: പോലീസ് അന്വേഷിച്ചു കണ്ടെത്തിയില്ല; ഒടുവിൽ മോഷണ ബൈക്ക് കണ്ടെത്തിയത് മോട്ടോർ വാഹന വകുപ്പ്