കളമശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചശേഷം അസമിലേക്ക് മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തു. കളമശേരി പൊലീസാണ് ഒന്നര വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ അസമിലെത്തി പിടികൂടിയത്. 2022ൽ കളമശ്ശേരി ചേനക്കാലയിലാണ് പീഡനം നടന്നത്.2022 ൽ കളമശ്ശേരി ചേനക്കാല റോഡിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പ്രതി സമീപത്തു താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇയാൾ അസമിലേക്ക് രക്ഷപ്പെടുകയായിരുന്നു.
അപ്പർ അസം ദിമാജി ജില്ലയിലെ കലിഹാമാരി ഗ്രാമത്തിൽ വെച്ചാണ് പുസാൻഡോ എന്ന മഹേഷ്വൻ സൈകിയയെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. അരുണാചൽ പ്രദേശിനോട് ചേർന്നുള്ള ഉൾഗ്രാമത്തിൽ ഉൾഫ ബോഡോ തീവ്രവാദി ഗ്രൂപ്പുമായി ബന്ധമുള്ള ഒരു ബന്ധുവിന്റെ വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു ഇയാൾ. ലോക്കൽ പൊലീസ് പോലും കടന്നുചെല്ലാൻ മടിക്കുന്ന ഉൾ ഗ്രാമത്തിൽ നിന്ന് അതിസാഹസികമായാണ് പ്രതിയെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു.മുൻപ് പ്രതിയെ അന്വേഷിച്ചുപോയ ആദ്യ പൊലീസ് സംഘത്തിന്റെ ലോക്കൽ പൊലീസിന്റെ പിന്തുണ ലഭിക്കാത്തതിനാൽ പ്രതിയെ കണ്ടെത്താതെ മടങ്ങേണ്ടിവന്നിരുന്നു. തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അതിസാഹസികമായി പിടികൂടിയത്. ‘കണ്ണൂർ സ്‌ക്വാഡി’ന് സമാനമായ നീക്കങ്ങളിലൂടെയാണ് പ്രതിയെ കണ്ടെത്തി അന്വേഷണ സംഘം കുരുക്കിയത്.
Read Also : ഇതാണാ ഭാഗ്യശാലി; ക്രിസ്മസ്– ന്യൂ ഇയര്‍ ബംപർ XC 224091 എന്ന ടിക്കറ്റിന്