കൊച്ചി: കൊച്ചി സിറ്റി പോലീസിനെ കബളിപ്പിച്ച് കഞ്ചാവ് കേസ് പ്രതി മുങ്ങി. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. The accused drowned in the ganja case after deceiving the Kochi city police
ലിസി ആശുപത്രിക്ക് സമീപം കഞ്ചാവ് ഇടപാട് നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് യോദ്ധാവ് ടീം നടത്തിയ അന്വേഷണത്തിലാണ് 25 വയസു തോന്നിക്കുന്ന ഒറീസ സ്വദേശി പിടിയിലായത്.
നാലു കിലോ കഞ്ചാവാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. കഞ്ചാവുമായി ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ കൈവിലങ്ങ് ഇട്ട ശേഷം പേരും മറ്റു വിവരങ്ങളും ചോദിച്ചറിയുന്നതിനിടെ പ്രാഥമികാവശ്യത്തിന് പോകണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് പ്രതിയുടെ കൈവിലങ്ങ് അഴിച്ചു.
ഈ സമയത്ത് ഒരു പോലീസ് ഉദ്യോഗസ്ഥൻ മാത്രമായിരുന്നു ഇയാൾക്കൊപ്പം ഉണ്ടായിരുന്നത്. കൈവിലങ്ങ് അഴിച്ചതോടെ പ്രതി പോലീസുകാരനെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
ഇയാളുടെ പേരോ മേൽവിലാസമോ പോലീസിന് അരിയില്ലെന്നാണ് വിവരം. പിടിയിലായ സമയത്ത് എടുത്ത ഫോട്ടോ ഉപയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
സിറ്റി മുഴുവൻ അരിച്ചുപെറുക്കിയിട്ടും ഇയാളെ പിടികൂടാനായില്ല. ദീർഘദൂര ബസിൽ കയറി രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇതേ തുടർന്ന് അയൽ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഹുമാനിറ്റി എന്നെഴുതിയ ഗ്രേ കളർ ഫൂൾ കൈ ടീ ഷർട്ടും കറുത്ത കളർ പാൻ്റ്സുമാണ് ഇയാൾ ധരിച്ചിരുന്നത്.