ഫിലിംഫെയർ പുരസ്‌കാരങ്ങൾ; മികച്ച മലയാളം നടൻ കുഞ്ചാക്കോ ബോബൻ;ദർശന നടി; തെലുങ്കിൽ തിളങ്ങി ദുൽഖർ

അഭിനേതാക്കളെയും സംഗീതജ്ഞരെയും സംവിധായകരെയും സാങ്കേതിക വിദഗ്ധരെയും ആദരിക്കുന്നതിനായുള്ള 68-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് (മലയാളം) 2023 പ്രഖ്യാപിച്ചു. മികച്ച നടനായി കുഞ്ചാക്കോ ബോബനും, മികച്ച നടിയായി ദർശന രാജേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. The 68th Filmfare Awards South (Malayalam) 2023 has been announced

മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്‌കാരം അലെൻസിയറിനും നടിക്കുള്ള ക്രിട്ടിക്സ് പുരസ്‌കാരം രേവതിക്കുമാണ്. തെലുങ്ക് വിഭാഗത്തിൽ ‘സീതാരാമം’ സിനിമയിലെ പ്രകടനത്തിന് നടൻ ദുൽഖർ സൽമാന് മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്‌കാരം ലഭിച്ചു.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് ആണ് മലയാളത്തിലെ മികച്ച ചിത്രം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ മികച്ച സംവിധായകൻ. കഴിഞ്ഞ വർഷം അപ്രതീക്ഷിതമായ കാരണങ്ങളാൽ അവാർഡ് ദാന ചടങ്ങുകൾ നടത്താനായില്ല എന്നും, അതിനാൽ കഴിഞ്ഞ വർഷം ഫിലിംഫെയർ തിളങ്ങിയ പ്രതിഭകളെ അഭിനന്ദിക്കാൻ ഡിജിറ്റലായി വിജയികളെ പ്രഖ്യാപിക്കുകയാണ് എന്നും ഫിലിംഫെയർ അറിയിച്ചു.

പുരസ്‌കാരങ്ങളുടെ പട്ടിക:

മലയാളം:

മികച്ച ചിത്രം: ന്നാ താൻ കേസ് കൊട്

മികച്ച സംവിധായകൻ: രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (ന്നാ താൻ കേസ് കൊട്)

മികച്ച സിനിമ (ക്രിട്ടിക്‌സ്): അറിയിപ്പ് (മഹേഷ് നാരായണൻ)

മികച്ച നടൻ: കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്)

മികച്ച നടൻ (ക്രിട്ടിക്‌സ്): അലൻസിയർ ലേ ലോപ്പസ് (അപ്പൻ)

മികച്ച നടി: ദർശന രാജേന്ദ്രൻ (ജയ ജയ ജയ ജയ ഹേ)

മികച്ച നടി (ക്രിട്ടിക്‌സ്): രേവതി (ഭൂതകാലം)

സഹ നടൻ: ഇന്ദ്രൻസ് (ഉടൽ)

സഹ നടി: പാർവതി തിരുവോത്ത് (പുഴു)

മികച്ച സംഗീത ആൽബം: കൈലാസ് മേനോൻ (വാശി)

മികച്ച ഗാനരചന: അരുൺ അലത്ത് (ദർശന-ഹൃദയം)

മികച്ച പിന്നണി ഗായകൻ: ഉണ്ണി മേനോൻ (രതിപുഷ്പം- ഭീഷ്മ പർവ്വം)

മികച്ച പിന്നണി ഗായിക: മൃദുല വാര്യർ (മയിൽപീലി- പത്തൊൻപതാം നൂറ്റാണ്ട്)

തമിഴ്:

ചിത്രം- പൊന്നിയിൻ സെൽവൻ 1

സംവിധാനം- മണി രത്‌നം (പൊന്നിയിൻ സെൽവൻ 1)

മികച്ച നടൻ- കമൽ ഹാസൻ

മികച്ച നടി (ക്രിട്ടിക്‌സ്)- നിത്യ മേനൻ

സഹനടി- ഉർവ്വശി (വീട്‌ല വിശേഷം)

തെലുങ്ക്:

ചിത്രം- ആർആർആർ

സംവിധാനം- എസ് എസ് രാജമൌലി (ആർആർആർ)

മികച്ച നടൻ- രാം ചരൺ, ജൂനിയർ എൻടിആർ (ആർആർആർ)

മികച്ച ചിത്രം (ക്രിട്ടിക്‌സ്)- സീതാരാമം

മികച്ച നടൻ (ക്രിട്ടിക്‌സ്)- ദുൽഖർ സൽമാൻ (സീതാരാമം)

കന്നഡ:

ചിത്രം- കാന്താര

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img