‘ജനങ്ങളെ വണങ്ങുന്നു, പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും നന്ദി’; വിജയത്തിന് പിന്നാലെ പ്രതികരണവുമായി സുരേഷ്‌ ഗോപി

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുരേഷ്‌ ഗോപി. ഒരു വലിയ പ്രയത്‌നത്തിന്റെ കൂലിയാണ് തനിക്ക് ദൈവങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശ്ശൂർ ഞാനെടുത്തതല്ല, അവർ എനിക്ക് തന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാർട്ടി പ്രവർത്തകർ കഴിഞ്ഞ അഞ്ചുവർഷം ഒരു മിഷൻ ആയി പ്രവർത്തിച്ചു എന്നും പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും നന്ദിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. നരേന്ദ്രമോദി തന്റെ രാഷ്ട്രീയ ദൈവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ:

വിജയം അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്മാര്‍ക്കും എന്റെ ലൂര്‍ദ് മാതാവിനും പ്രണാമം. ഒരു വലിയ പ്രയത്‌നത്തിന്റെ കൂലിയാണ് എനിക്ക് ദൈവങ്ങള്‍ നല്‍കിയിരിക്കുന്നത്. ഒഴുക്കിനെതിരെ നീന്തി കയറുക. ഒഴുക്കിനെതിരെ എന്ന് പറയുന്നിടത്ത് വ്യക്തിപരമായി ഒരു പാട് ദ്രോഹമാണ് വലിയ കല്ലുകളായി എന്റെ നേരെ തള്ളിവിട്ടത്. കരകയറാന്‍ സഹായിച്ച എല്ലാവരോടും നന്ദി പറയുന്നു. വിവിധ വിഷയങ്ങളില്‍ സത്യം ആരും വിളിച്ച് പറഞ്ഞില്ല. അതിന്റെ സത്യം തൃശൂരിലെ ജനങ്ങള്‍… പ്രജാ ദൈവങ്ങള്‍ എന്നാണ് ഞാന്‍ വിളിക്കുന്നത്. ആ സത്യം അവര്‍ തിരിച്ചറിഞ്ഞു.

അവരെ വഴിത്തെറ്റിക്കാന്‍ നോക്കിയെടുത്തൊന്നും സാധിച്ചില്ല. അവരെ വക്രവഴിയിലേക്ക് നയിക്കാന്‍ ശ്രമിച്ചപ്പോള്‍ ദൈവം അവരുടെ കൂടെ നിന്നു. തുടര്‍ന്ന് എനിലൂടെ അവരുടെ നിശ്ചയങ്ങള്‍ തിരിച്ചുവിട്ടെങ്കില്‍ ഇത് അവര്‍ നല്‍കുന്ന അനുഗ്രഹം കൂടിയാണ്. ഇത് ഒരു അതിശയമെന്ന് തോന്നിയാലും ഇത് സംഭവിക്കേണ്ടത് തന്നെയായിരുന്നു. തൃശൂരിലെ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു. അവര്‍ മൂലം മാത്രമാണ് ഇത് സാധ്യമായിരിക്കുന്നത്. ജനങ്ങളെ ഞങ്ങളുടെ പക്ഷത്തേയ്ക്ക് എത്തിക്കുന്നതിന് പ്രവര്‍ത്തിച്ച 1200ഓളം ബൂത്തുകളിലെ പ്രവര്‍ത്തകര്‍, ആ ബൂത്തുകളിലെ വോട്ടര്‍മാര്‍ അടക്കം പ്രചാരണത്തിന് ഇറങ്ങി. എറണാകുളത്ത് നിന്നും മറ്റു ജില്ലകളില്‍ നിന്നുമൊക്കെ നിരവധി അമ്മമാര്‍ അടക്കം ഇവിടെ വന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആയിരത്തിലധികം ആളുകള്‍ വന്നു. അവരാണ് ഈ 42 ദിവസത്തിനിടയ്ക്ക് എന്നെ പ്രോജക്ട് ചെയ്ത് കാണിച്ചത്. അടുത്ത അഞ്ചുവര്‍ഷം പ്രവര്‍ത്തിക്കുന്നതിന് ഞാന്‍ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും എത്തിക്കുന്നതിന് പ്രവര്‍ത്തകര്‍ അധ്വാനിച്ചു. നരേന്ദ്രമോദി എന്റെ രാഷ്ട്രീയ ദൈവമാണ്.

 

 

Read More: ഹൈ ലീഡുമായി ഹൈബി ഈഡൻ; ഷൈൻ ചെയ്യാനാവാതെ കെ ജെ ഷൈൻ; എറണാകുളത്ത് യുഡിഎഫിന് റെക്കോർഡ് മുന്നേറ്റം

Read More: ജനങ്ങളുടെ മറുപടി; ലൈംഗികാതിക്രമ കേസ് പ്രതി പ്രജ്വൽ രേവണ്ണക്ക് തോൽവി

Read More: വീണ്ടും തരൂർ തന്നെയോ?; ഇഞ്ചോടിഞ്ച് പോരാട്ടം; തിരുവനന്തപുരത്ത് ശശി തരൂർ ലീഡ് ഉയർത്തുന്നു

 

spot_imgspot_img
spot_imgspot_img

Latest news

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

Other news

വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി; ഒറ്റഫോൺ കോളിൽ എല്ലാം വെളിച്ചത്ത് !

ഗവ. കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു. പ്രസവിച്ചയുടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി....

അപ്പാർട്ട്‌മെന്‍റിലെ കുളിമുറിയിൽ പ്രവാസി മരിച്ച നിലയിൽ

കുവൈത്ത്: ബാച്ചിലർ അപ്പാർട്ട്‌മെന്‍റിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി, കുവൈത്തിലെ ഹവല്ലിയിൽ...

ഗുരുതര വീഴ്ച…. ബ്രിട്ടീഷ് സൈനികരുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ വിള്ളൽ…!

ബ്രീട്ടീഷ് സൈനികർ ഉപയോഗിക്കുന്ന 120,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ വിള്ളലുകൾ കണ്ടെത്തി....

സംഭരണം കുത്തനെ ഉയർന്നു; കാപ്പിവിലയും ഉയരങ്ങളിൽ….. അറിയാം വിപണി

വില വർധനവ് മുന്നിൽകണ്ട് സംഭരണം കുത്തനെ ഉയർന്നതോടെ കാപ്പിവില ഉയരങ്ങളിലേക്ക്. മധ്യകേരളത്തിൽ...

മുവാറ്റുപുഴ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകൻ റിയാദിൽ കുത്തേറ്റ് മരിച്ച നിലയിൽ

റിയാദ്: മുവാറ്റുപുഴ പോത്താനിക്കാട് സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ശമീര്‍ അലിയാരെ (48)...

അത്യാധുനിക സൗകര്യങ്ങളോടെ എം എൽ എമാർക്ക് സൂപ്പർ ഫ്ലാറ്റുകൾ; ഈ വർഷം തന്നെ പണി തീർക്കും

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന എം.എൽ.എ ഹോസ്റ്റലിന്റെ നിർമ്മാണം ‌‌ഡിസംബർ 25നു...

Related Articles

Popular Categories

spot_imgspot_img