താമരശ്ശേരി ചുരത്തിൽ കനത്ത ഗതാഗതക്കുരുക്ക്; യാത്രാമധ്യേ യുവതി കുഴഞ്ഞുവീണു
കോഴിക്കോട്: അവധി ദിവസമായ ഞായറാഴ്ച താമരശ്ശേരി ചുരത്തിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
വലിയ തോതിൽ വാഹനങ്ങൾ ചുരത്തിലൂടെ കടന്ന് പോകാൻ ശ്രമിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം നീണ്ട ഗതാഗത ബ്ലോക്ക് രൂപപ്പെടുകയായിരുന്നു.
വയനാട്-കോഴിക്കോട് സഞ്ചാരത്തിനായി നിരവധി പേർ ഇന്നത്തെ അവധി ദിനം ഉപയോഗിച്ചതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം.
രണ്ടര മണിക്കൂറിലധികം നീണ്ട ബ്ളോക്കിനെ തുടർന്ന് യാത്രക്കാരിയായ ഒരു യുവതി അവശയായി കുഴഞ്ഞുവീണു.
സത്യത്തിന് മുന്നിൽ പാകിസ്ഥാൻ കെട്ടിച്ചമച്ച കഥകൾ തകരുന്നു; ഫ്രഞ്ച് നാവികസേനയുടെ പ്രതികരണം വൈറൽ
യുവതിക്ക് ചികിത്സ
അവശ്യമായ ചികിത്സ ലഭിക്കാനായി അവരെ ഉടൻ ആംബുലൻസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് രംഗത്ത്
വൈകുന്നേരം ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി ഏറെ വൈകിയിട്ടും പൂർണ്ണമായി പരിഹരിക്കാൻ സാധിച്ചിട്ടില്ല.
വയനാട്ടിലെയും കോഴിക്കോട് ഭാഗത്തെയും ചുരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് നിയന്ത്രിത പ്രവേശന സംവിധാനം ഏർപ്പെടുത്തി ഗതാഗതം ലഘൂകരിക്കാൻ ശ്രമം തുടരുകയാണ്.
English Summary:
Heavy traffic congestion occurred at Thamarassery Churam on Sunday due to the holiday rush, causing hours-long vehicle blocks. During the jam, a young woman fainted and was taken to a private hospital in Kozhikode. Her condition is reported to be stable. Police continue efforts to ease the congestion by restricting vehicle entry from both Kozhikode and Wayanad sides.









