കണ്ണൂർ: തലശേരി – മാഹി ബൈപാസിൽ ടോൾ നിരക്കിൽ വർധന. പുതുക്കിയ നിരക്കനുസരിച്ച് ഇരു ഭാഗത്തേക്കുമുള്ള യാത്രക്ക് 110 രൂപ നൽകണം. ബൈപാസ് യാത്രയിലെ സൗകര്യങ്ങൾ ഉറപ്പിക്കും മുൻപ് തന്നെ ടോൾ പിരിക്കുന്നതിൽ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ടോൾ നിരക്ക് ഉയർത്തിയിരിക്കുന്നത്.(Thalassery-mahe bypass toll rate hike)
നിലവിൽ 10 രൂപയാണ് കൂട്ടിയത്. പുതുക്കിയ നിരക്കനുസരിച്ച് കാറുകൾ ഒരു വശത്തേക്ക് 75 രൂപ ടോൾ നൽകണം. ഇരുഭാഗത്തേക്കുമായി നൽകേണ്ടത് 110 രൂപയാണ് നൽകേണ്ടത്. മുൻപ് ഈടാക്കിയിരുന്ന ടോൾ നിരക്ക് 65 രൂപയായിരുന്നു. കൂടാതെ വാഹനങ്ങളുടെ പ്രതിമാസ നിരക്കും വർധിക്കും.
അൻപത് യാത്രകൾക്ക് 2195 രൂപയിൽ നിന്ന് 2440 രൂപയാവും. ദിവസേന ഈ പാതയിലൂടെ യാത്ര ചെയ്യുന്ന സാധാരണക്കാർക്ക് ടോൾ ഉയർത്തിയത് വലിയ ബുദ്ധിമുട്ടാണെന്ന് യാത്രക്കാർ പറയുന്നു. ബൈപാസ് തുറന്ന് മൂന്ന് മാസം കഴിയുമ്പോഴും ടോൾ ബൂത്തിൽ അടിസ്ഥാന സൗകര്യങ്ങളായിട്ടില്ല. ആറു വരിപ്പാത ടോൾ ബൂത്തിലെത്തുമ്പോൾ നാല് വരിയായി ചുരുങ്ങും. ആംബുലൻസ് അടക്കമുള്ള എമർജൻസി വാഹനങ്ങൾക്ക് കടന്ന് പോകാനായി പ്രത്യേക ഗേറ്റുകളുമില്ല. സർവീസ് റോഡുകളുടെ പണിയും പൂർത്തിയായിട്ടില്ല.
Read Also: ചൊവ്വയിൽ മനുഷ്യർക്ക് താമസിക്കാനാവും ? ഗവേഷകരെ അമ്പരപ്പിച്ച് ചൊവ്വയിലെ നിഗൂഢ ‘ദ്വാരം’ !