web analytics

ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദനം

ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദനം

കണ്ണൂർ: തലശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് കണ്ടക്ടറെ ക്രൂരമായി മർദിച്ചു. ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണുവിനാണ് മർദനമേറ്റത്. യാത്രാപാസിനെ ചൊല്ലിയുള്ള തകർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്. വിഷ്ണുവിലെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇയാൾ അടിയേറ്റ് ബസിൽ വീഴുന്നതും വേദനകൊണ്ട് ബസിൽ കിടന്ന് നിലവിളിക്കുന്നതും ചോരയൊഴുകുന്നതുമെല്ലാം പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.

യാത്രാപാസിന്റെ പേരിൽ വിദ്യാർഥിനിയെ ബസിൽ നിന്നും ഇറക്കിവിട്ടെന്ന ആരോപിച്ചായിരുന്നു തർക്കം. വിദ്യാർഥിനിയുടെ ഭർത്താവും അയാളുടേ സുഹൃത്തുക്കളും ചേർന്ന് വിഷ്ണുവിനെ മർദിക്കുകയായിരുന്നു. മർദനമേറ്റ കണ്ടക്ടർ വിഷ്ണുവിന്റെ പരാതിയിൽ അക്രമികൾക്കെതിരെ ചൊക്ലി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത കണ്ടക്ടറെ ഇടിച്ചു കൊലപ്പെടുത്തി യാത്രക്കാരൻ

ബസ്സിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത കണ്ടക്ട്ടറെ ഇടിച്ചു കൊലപ്പെടുത്തി യാത്രക്കാരൻ.
ചെന്നൈയിലെ എംടിസി ബസ് കണ്ടക്ടർ ജഗൻ കുമാർ(52) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. യാത്രക്കാരനായ വെല്ലൂർ സ്വദേശി ഗോവിന്ദനാണു കണ്ടക്ട്ടറെ കൊലപ്പെടുത്തിയത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. യാത്രക്കാരുമായി വൈകിട്ട് ഏഴരയോടെ കോയമ്പേട്ടിലേക്ക് യാത്ര ആരംഭിച്ച ബസിൽ അണ്ണാനഗർ ആർച്ചിൽ നിന്നാണ് ഗോവിന്ദൻ കയറിയത്. ടിക്കറ്റ് എടുക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല.ടിക്കറ്റ് എടുക്കാത്തതിന് ക്ഷുഭിതനായ കണ്ടക്ടർ ഇയാളെ ടിക്കറ്റ് മെഷിൻ വച്ച് അടിക്കുകയായിരുന്നു. ഉടൻ ഗോവിന്ദൻ ജഗനെ തിരിച്ചടിച്ചു. അടിപിടിക്കിടെ ഇരുവർക്കും സാരമായി പരുക്കേറ്റു. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജഗനെ രക്ഷിക്കാനായില്ല.

ഗോവിന്ദനെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് നഗരത്തിൽ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. ഗോവിന്ദൻ ചികിത്സയിലാണ്. രാത്രി സർവീസുകളിൽ ജീവനക്കാരുടെ സുരക്ഷയ്ക്കായി പൊലീസിനെ നിയമിക്കണമെന്നാണ് ബസ് ജീവനക്കാർ ആവശ്യപ്പെടുന്നത്.

ഭാര്യയുമായുള്ള സൗഹൃദം ഇഷ്ടമായില്ല : കളമശ്ശേരിയിൽ ബസ് കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ

കളമശേരി എച്ച്എംടി ജംക്‌ഷനിൽ സ്വകാര്യ ബസ് കണ്ടക്ടറെ ബസിനുള്ളിൽ കയറി യുവാവ് കുത്തിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. കളമശേരി ഗ്ലാസ്ഫാക്ടറി നഗർ ചാമപ്പറമ്പിൽ മിനൂപിനെയാണ് (തൊപ്പി–35) വൈകിട്ട് മുട്ടത്തു നിന്നു പൊലീസ് പിടികൂടിയത്. ആക്രമണത്തിന് ശേഷം മിനൂപ് ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവികളിൽ നിന്നു പൊലീസ് ശേഖരിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണമാണു മിനൂപിനെ കുടുക്കിയത്.

മിനൂപ് ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. ഇയാൾ എത്തിയ ഇരുചക്രവാഹനവും അക്രമം നടന്ന ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി രാജകുമാരി കഞ്ഞിക്കുഴി മറ്റത്തിൽ വീട്ടിൽ അനീഷ് പീറ്ററിനെ (25) ആണ് കൊലപ്പെടുത്തിയത്. മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ നിന്നു യാത്രക്കാരുമായി വന്ന ‘അസ്ത്ര’ ബസിനുള്ളിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം. മിനൂപിന്റെ ഭാര്യയുമായി അനീഷിനുണ്ടായിരുന്ന സൗഹൃദമാണ് ആക്രമണത്തിനു കാരണമെന്നാണു പൊലീസ് നൽകുന്ന സൂചന. എച്ച്എംടി ജംക്‌ഷൻ ജുമാമസ്ജിദിനു സമീപം ബസ് നിർത്തിയ ഉടൻ മിനൂപ് പിൻവാതിലിലൂടെ കത്തിയുമായി ഓടിക്കയറുകയായിരുന്നു. അനീഷിനെ കുത്തിയ ശേഷം രക്ഷപ്പെടുന്നതിനിടയിൽ പ്രതി തള്ളിവീഴ്ത്തിയ യാത്രക്കാരിക്കും പരുക്കേറ്റിരുന്നു.

English Summary:

In a shocking incident in Thalassery, a bus conductor named Vishnu from Iringannur was brutally assaulted over a dispute regarding a travel pass. The disturbing visuals of the attack have surfaced online.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

Related Articles

Popular Categories

spot_imgspot_img