വേനൽ കടുക്കുമ്പോൾ ദാഹമകറ്റാൻ കരിക്ക് വിപണി ഉഷാറാണ്; പക്ഷെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വില കേട്ടാൽ…..

വേനൽച്ചൂട് കടുത്തതോടെ കേരളത്തിൽ കരിക്ക് വിപണി ഉയർന്നു. എന്നാൽ നാടൻ കരിക്കിന് ക്ഷാമം അനുഭവപ്പെട്ടതോടെ ഇളനീരിന് തമിഴ്‌നാടിനെത്തന്നെ ആശ്രയിക്കണം എന്നതാണ് സ്ഥിതി. ഇവിടുത്തെ കൂലിച്ചെലവും വിലക്കൂടുതലുമാണ് തമിഴ്നാട്ടിൽ നിന്നും കരിക്ക് കേരളത്തി ലേക്കെത്താൻ വഴിയൊരുക്കുന്നത്. Tender coconut market is active to quench thirst in summer

തമിഴ്നാട്ടിൽ 15, 20 രൂപയ്ക്ക് ലഭിക്കുന്ന കരിക്ക് നാട്ടിൽ കച്ച വടക്കാരിലെത്തിക്കുമ്പോൾ 30, 35 രൂപ വിലവരും. ഇത് ചില്ലറ വിൽപ്പനനടത്തുമ്പോൾ 50 രൂപയാകും. എന്നാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 70 രൂപ വരെ വിലയീടാക്കുന്നുണ്ട്.

കേരളത്തിൽ കരിക്ക് തെങ്ങിൽനിന്ന് വെട്ടിയിറക്കാനും കച്ചവടക്കാരിലെത്തിക്കാനുമു ള്ള കൂലിച്ചെലവും കരിക്കിൻ്റെ വിലക്കൂടുതലുമാണ് പ്രശ്നം. ഇട നിലക്കാർക്ക് ലാഭം കിട്ടുകയുമില്ല. നാട്ടിൽ കരിക്കിൻ്റെ ലഭ്യത വളരെ കുറവുമാണ്.

തമിഴ്നാട്ടിൽനിന്നുമെത്തിക്കു ന്ന കരിക്കാണ് മധ്യതിരുവിതാം കൂറിലും തെക്കൻ ജില്ലകളിലും എത്തിക്കുന്നതെങ്കിൽ വടക്കൻ ജില്ലകളിൽ നാടൻ കരിക്ക് വിൽപ്പനയ്ക്കായി വരുന്നുണ്ട്. ഇപ്പോൾ 40 മുതൽ 50 രൂപവരെയാണ് ചില്ലറ വിൽപ്പന.

കേരളത്തിൽ തേ ങ്ങയുടെ ഉത്പാദനവും വിൽപ്പനയുമുണ്ടെങ്കിലും ഇളനീരിൻ്റെ വിൽപ്പന വളരെ കുറവാണ്. കരിക്കിനായി മാത്രം തെങ്ങ് നട്ടുവ ളർത്തുന്ന സ്ഥലങ്ങൾ തമിഴ്നാട്ടിലുണ്ട്.

കുലയിൽ എണ്ണം കൂടുതൽ, രോഗബാധ കുറവ്, കൂലിച്ചെലവ് കുറവ്, വെള്ളത്തിൻ്റെ ലഭ്യത, വലിയതോട്ടങ്ങൾ തുടങ്ങിയ കാര്യങ്ങൾ തമിഴ്‌നാട്ടിലുണ്ട്. പൊള്ളാച്ചി, കമ്പം, തേനി, തേവാരം എന്നിവിടങ്ങളിൽനിന്നുള്ള കരിക്കാണ് കേരളത്തിലെ വിപണികളിൽ ധാരാളമായി എത്തുന്നത്.

നവംബർ പകുതിമുതൽ ജനു വരി വരെയാണ് കരിക്ക് കേരളത്തിലേക്ക് കൂടുതലായി എത്തുന്നത്. വിൽപ്പന കൂടുതലായി നടക്കുന്നതും ഈ കാലയളവിലാണ്. കർഷകർക്ക് തമിഴ്‌നാട്ടിൽ കൃഷിചെയ്യുന്നതിനു ള്ള എല്ലാസൗകര്യവും തമിഴ്നാട് ഒരുക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

Related Articles

Popular Categories

spot_imgspot_img