വിഗ്രഹത്തിലെ സ്വർണമാല കവർന്നു; പകരം മുക്കുപണ്ടം ചാർത്തി, പൂജാരി പിടിയിൽ
അമ്പലപ്പുഴ: അമ്പലപ്പുഴ മൂടാമ്പാടി ക്ഷേത്രത്തിലെ ഭദ്രകാളി പ്രതിഷ്ഠയിൽനിന്ന് താലിയോടുകൂടിയ രണ്ട് സ്വർണമാലകൾ കവർന്ന് പകരം മുക്കുപണ്ടം ചാർത്തിയ കേസിൽ പൂജാരി അറസ്റ്റിൽ.
പാലക്കാട് പട്ടാമ്പി സ്വദേശി ശ്രീകുമാർ (46) ആണ് പിടിയിലായത്.
കേരളത്തിലെത്തിയ സുനിത വില്യംസിന് സമ്മാനമായി കിട്ടിയത് കൈവള്ളയിലൊതുങ്ങുന്ന നായ്ക്കുട്ടി
തെളിവെടുപ്പിൽ സ്വർണം കണ്ടെത്തി
അമ്പലപ്പുഴ സി.ഐ എം. പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാലക്കാടുള്ള സ്വർണാഭരണശാലയിൽ നിന്ന് മാലകൾ കണ്ടെത്തി.
പ്രതിയെ കസ്റ്റഡിയിൽ എടുത്ത് നടത്തിയ തെളിവെടുപ്പിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
ഏകദേശം രണ്ടര ലക്ഷം രൂപ വിലവരുന്ന 17 ഗ്രാം സ്വർണമാണ് ഇയാൾ മോഷ്ടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
പണയം വെച്ച് പിന്നീട് വിറ്റു
ഒമ്പതും എട്ടും ഗ്രാം തൂക്കം വരുന്ന രണ്ട് മാലകൾ പ്രതി ആദ്യം പട്ടാമ്പിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഭാര്യയുടെ പേരിൽ 35,000 രൂപയ്ക്ക് പണയം വെച്ചു.
പിന്നീട് പണയം അടച്ച് തിരിച്ചെടുത്ത സ്വർണം പാലക്കാടുള്ള ജ്വല്ലറിയിൽ വിൽക്കുകയായിരുന്നു.
മയക്കുമരുന്ന് ഉപയോഗം; മുമ്പ് ജോലിയിൽ നിന്ന് നീക്കം
ശ്രീകുമാർ പതിവായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ ക്ഷേത്രത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.
പിന്നാലെ നടത്തിയ പരിശോധനയിലാണ് വിഗ്രഹത്തിൽ സ്വർണത്തിന് പകരം മുക്കുപണ്ടം ചാർത്തിയതായി കണ്ടെത്തിയത്.
ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
വീണ്ടും റിമാൻഡ്
തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ വീണ്ടും റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
English Summary:
Police recovered two gold chains stolen from the Bhadrakali idol at Moodambadi Temple in Ambalappuzha and arrested the temple priest, Sreekumar (46), a native of Pattambi. He allegedly replaced the original ornaments with imitation jewellery, pawned them for ₹35,000, later reclaimed them, and sold them at a jewellery shop in Palakkad. The stolen gold weighs about 17 grams and is valued at nearly ₹2.5 lakh. Police identified the theft during an inspection after temple authorities filed a complaint. The accused has been remanded, and further investigation is underway.








