web analytics

തെലുങ്ക് നടന്‍ ഫിഷ് വെങ്കട്ട് അന്തരിച്ചു

തെലുങ്ക് നടന്‍ ഫിഷ് വെങ്കട്ട് അന്തരിച്ചു

ഹൈദരബാദ്: ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന തെലുങ്ക് നടന്‍ വെങ്കട്ട് രാജ് അന്തരിച്ചു. 53 വയസ്സായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.

കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തെലുങ്ക് സിനിമയിലെ പരിചിത മുഖമായ വെങ്കട്ട് ‘ഖുഷി’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

തുടർന്ന് നിരവധി ഹാസ്യകഥാപാത്രങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. ദില്‍, ബണ്ണി, ഭഗീരഥ, കിങ്ങ്, ശിവം, തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം.

കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും ചെലവേറിയ ചികിത്സ താങ്ങാന്‍ കുടുംബത്തിന് കഴിയില്ലെന്ന് അറിയിച്ച് മകള്‍ രംഗത്തെത്തിയിരുന്നു.

2000 ത്തിന്റെ തുടക്കത്തില്‍ ‘ഖുഷി’ എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് വെങ്കട്ട് ടോളിവുഡിലേക്ക് എത്തുന്നത്.

നടന്‍ വിജയ് ദേവരകൊണ്ട ആശുപത്രിയില്‍

നടന്‍ വിജയ് ദേവരകൊണ്ടയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ടുചെയ്തു.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രമായ ‘കിംഗ്ഡ’ത്തിന്റെ റിലീസിന് തൊട്ടുമുന്‍പാണ് അദ്ദേഹത്തിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

നടൻ ഉടന്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ റിലീസിനായുള്ള തയ്യാറെടുപ്പുകള്‍ തുടരുകയാണ്. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം സിംഹള-തമിഴ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് കിംഗ്ഡം ഒരുക്കിയിരിക്കുന്നത്.

സംഘര്‍ഷങ്ങള്‍ മൂലമുണ്ടായ അഭയാര്‍ത്ഥി പ്രതിസന്ധിയാണ് കിംഗ്ഡം ചര്‍ച്ച ചെയ്യുന്നത്. ആദ്യം മെയ് 30-ന് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന ‘കിംഗ്ഡം’ പല കാരണങ്ങളാല്‍ വൈകുകയും റിലീസ് തീയതി ജൂലായ് നാലിലേക്കും പിന്നീട് ജൂലായ് 31-ലേക്കും മാറ്റുകയും ചെയ്യുകയായിരുന്നു.

ഇന്ത്യ- പാക് സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് ആദ്യഘട്ടത്തില്‍ നീട്ടി വെച്ചത്. ഏപ്രില്‍ 22-ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ റിലീസ് തീയതി പുനഃപരിശോധിക്കാന്‍ നിര്‍മ്മാതാക്കളെ നിർബന്ധിതരാക്കുകയായിരുന്നു.

വിജയ് ദേവരകൊണ്ടക്ക് പുറമെ ഭാഗ്യശ്രീ ബോര്‍സെ, സത്യദേവ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിത്താര എന്റര്‍ടെയ്ന്‍മെന്റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ ക്രിയേഷന്‍സും ചേര്‍ന്നാണ് കിംഗ്ഡം നിര്‍മ്മിക്കുന്നത്.

ചിത്രീകരണത്തിനിടെ സാഗര്‍ സൂര്യയ്ക്ക് പരിക്ക്‌


കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നടന്‍ സാഗര്‍ സൂര്യയ്ക്ക് പരിക്ക്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ഹൊറര്‍- കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം ‘പ്രകമ്പന’ത്തിന്റെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് സംഭവം. പ്രാഥമിക ചികിത്സയ്ക്കായി സാഗറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

‘പ്രകമ്പന’ത്തിൽ അമീന്‍, അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരന്‍, അനീഷ് ഗോപാല്‍ തുടങ്ങിയവരും വേഷമിടുന്നുണ്ട്. ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിനുശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകമ്പനം’.

നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷന്‍സിന്റെയും ബാനറില്‍ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ‘പ്രകമ്പന’ത്തിന്റെ കഥയെഴുതിയിരിക്കുന്നത്.

തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കന്‍ ആണ്. ഹോസ്റ്റല്‍ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമായി വരുന്ന സിനിമയാണ് ‘പ്രകമ്പനം’.

Summary: Telugu actor Venkata Raj, popularly known as Fish Venkat, passed away at the age of 53. He died at a private hospital in Hyderabad.

spot_imgspot_img
spot_imgspot_img

Latest news

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

Other news

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി:അഴിമതിക്കാരെ പുണരാൻ നാണമില്ലേ? നിയമം പൊളിച്ചെഴുതാൻ സമയമായി

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതികളെ വെള്ളപൂശാൻ ശ്രമിക്കുന്ന പിണറായി...

ഒരു ആരോപണം വൈറലാകുമ്പോൾ അതിന് പിന്നിൽ ഒരു ജീവിതം നിശബ്ദമായി തകർന്നുപോകുന്നു..’- പ്രതികരണവുമായി ഭാഗ്യലക്ഷ്മി

ശക്തമായ പ്രതികരണവുമായി ഡബ്ബിങ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി സമൂഹ മാധ്യമങ്ങളിലൂടെ ഒരു...

ഒറ്റപ്പാലത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല! ദമ്പതികളെ വെട്ടിക്കൊന്നു; മരുമകൻ പിടിയിൽ

പാലക്കാട്: ശാന്തമായി ഉറങ്ങിക്കിടന്ന ഒറ്റപ്പാലം തോട്ടക്കര ഗ്രാമത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല....

ഡൽഹിയിൽ ഭൂചലനം പ്രഭവ കേന്ദ്രം വടക്ക്

ഡൽഹിയിൽ ഭൂചലനം പ്രഭവ കേന്ദ്രം വടക്ക് ന്യൂഡൽഹി: ഡൽഹിയിൽ 2.8 തീവ്രതയുള്ള ഭൂചലനം...

സ്വർണത്തിന് പിന്നാലെ വെള്ളിയും; റെക്കോര്‍ഡ് കുതിപ്പ് വില മൂന്ന് ലക്ഷം കടന്നു

സ്വർണത്തിന് പിന്നാലെ വെള്ളിയും; റെക്കോര്‍ഡ് കുതിപ്പ് വില മൂന്ന് ലക്ഷം കടന്നു കൊച്ചി:...

Related Articles

Popular Categories

spot_imgspot_img