തെലുങ്ക് – കന്നഡ സീരിയൽ താരം ചന്ദ്രകാന്തിനെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ മണികൊണ്ടയിലെ വീട്ടിൽ ഇന്ന് രാവിലെയാണ് ചന്ദ്രകാന്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നടി പവിത്ര ജയറാം വാഹനപകടത്തിൽ മരിച്ച് ആറ് ദിവസത്തിനുശേഷമാണ് ചന്തുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. പവിത്രയുടെ മരണത്തിനു പിന്നാലെ ചന്തു വിഷാദത്തിലായിരുന്നു.
ഫോൺ കോളുകളോട് പ്രതികരിക്കാത്തതിനെത്തുടർന്ന് ചന്തുവിന്റെ മുറിയുടെ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്ന് ചന്തുവിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചന്തുവും പവിത്രയും വിവാഹമോചിതരായിരുന്നു. ഇരുവരും ഒന്നിച്ച് ജീവിതം ആരംഭിക്കാനിരിക്കുന്നതിനിടെയാണ് പവിത്ര വാഹനാപകടത്തിൽ മരിച്ചത്.
പവിത്ര സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്.നടി സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. തെലുങ്കിലും കന്നഡയിലും ഹിറ്റായ ത്രിനയനി എന്ന സീരിയലിൽ ഇരുവരും ജോഡിയായി അഭിനയിച്ചിരുന്നു. താരങ്ങളുടെ പെട്ടെന്നുള്ള വിയോഗത്തിന്റെ ഞെട്ടലിലാണ് തെലുങ്ക് സീരിയൽ താരങ്ങൾ.
Read More: യുഎഇയില്‍ ഭൂചലനം; ഫുജൈറയിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്
Read More: ഇനി അവശ്യ മരുന്നുകൾക്ക് അനാവശ്യ വിലയില്ല; വില കുറയ്ക്കണമെന്ന് കർശന നിർദ്ദേശം
Read More: പെരുമഴക്കാലത്തിന് തുടക്കം; മൂന്നു ജില്ലകളിൽ റെഡ് അലേർട്ട്, ജാഗ്രതാ നിർദേശം