ഡൽഹിയിൽ കെട്ടിടത്തിന് തീപിടിച്ചു; 16-കാരന് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടത്തിന് തീപിടിച്ച് 16-കാരൻ മരിച്ചു. കിഷൻ​ഗഡ് പ്രദേശത്തെ റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ 3:27ഓടെയായിരുന്നു സംഭവം.(Teenager dead, 4 injured as fire breaks out in Delhi’s Kishangarh)

ആകാശ് മണ്ഡൽ (16) എന്ന ആൺകുട്ടിയാണ് മരിച്ചത്. അനിത മണ്ഡൽ (40), ലക്ഷ്മി മണ്ഡൽ (42), ദീപക് മണ്ഡൽ ( 20), സണ്ണി മണ്ഡൽ (22) എന്നിവർക്കാണ് പരിക്കേറ്റത്. സണ്ണി മണ്ഡൽ (22) ഗുരുതരാവസ്ഥയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ്. പരിക്കേറ്റ മറ്റ് മൂന്ന് പേരെ സഫ്ദുർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഷൻഗഡിലെ ഷാനി ബസാർ റോഡിലുള്ള നന്ദ് ലാൽ ഭവനിലാണ് തീപിടിത്തം ഉണ്ടായത്.

കെട്ടിടത്തിന്റെ നാലാം നിലയിലെ രണ്ട് മുറികളുള്ള ഫ്ലാറ്റിലാണ് തീപിടത്തമുണ്ടായത്. കുടുംബം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. വിവരം ലഭിച്ച ഉടനെ കിഷൻ​ഗഡിലെ സ്റ്റേഷൻ ഹൗസ് ഓഫീസറും സംഘവും സംഭവസ്ഥലത്തെത്തി. പൊലീസ് വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

തീപിടിത്തം ഉണ്ടായതിന് പിന്നിലെ കാരണം വ്യക്തമല്ല. സിലിണ്ടറിൽ നിന്നുള്ള ചോർച്ചയാകാം കാരണമെന്ന് ആദ്യം കരുതിയെങ്കിലും പരിശോധനയിൽ സിലിണ്ടർ സുരക്ഷിതമാണെന്ന് കണ്ടെത്തി. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ച നിലയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img