നാദാപുരം: മാർച്ച് മൂന്നിന് തുടങ്ങുന്ന എച്ച്.എസ്, എച്ച്.എസ്.എസ് പരീക്ഷകളുടെ ഇൻവിജിലേറ്റർമാരായി എൽ.പി, യു.പി വിദ്യാലയങ്ങളിലെ അധ്യാപകരെ നിയമിക്കുന്നത് പ്രൈമറി വിദ്യാലയങ്ങളിലെ അക്കാദമിക പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് കെ.പി.എസ്.ടി.എ ആരോപിച്ചു.
മാർച്ചിൽ പഠിപ്പിച്ചു തീർക്കേണ്ട പാഠഭാഗങ്ങൾ തീർക്കാൻ കഴിയില്ല. സ്വന്തം വിദ്യാലയങ്ങളിലെ പരീക്ഷ നടത്തിയശേഷം എച്ച്.എസ്, എച്ച്.എസ്.എസ് പരീക്ഷ നടത്താൻ അകലെയുള്ള വിദ്യാലയങ്ങളിലേക്ക് പോകുന്നത് പ്രായോഗികമല്ല. വിദ്യാഭ്യാസ വകുപ്പ് ഈ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.പി.എസ്.ടി.എ നാദാപുരം സബ്ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു
സബ്ജില്ല പ്രസിഡന്റ് കെ. ലിബിത് അധ്യക്ഷത വഹിച്ചു. പി. രഞ്ജിത്ത് കുമാർ, വി. സജീവൻ, യു.കെ. വിനോദ്, ഇ. പ്രകാശൻ, സി.പി. അഖിൽ, കെ. മാധവൻ, ബി. സന്ദീപ് എന്നിവർ സംസാരിച്ചു.









