‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ വൈറൽ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടെ ഒരു വ്യത്യസ്തമായ അപേക്ഷയാണ് കലക്ടറേറ്റിലെത്തിയത്—“എന്റെ ഹണിമൂൺ മുടങ്ങരുത്!”
ഗവൺമെന്റ് സ്കൂൾ അധ്യാപികയായ പ്രതിശ്രുത വധുവാണ് ഹണിമൂൺ ട്രിപ്പ് സംരക്ഷിക്കണമെന്ന ആവശ്യവുമായി കലക്ടറേറ്റിൽ എത്തിയിരിക്കുന്നത്. ഈ മാസം 29-നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
ഏപ്രിൽ 7 മുതൽ അഞ്ച് ദിവസത്തെ ഹണിമൂൺ യാത്രയാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഇതിനായി ട്രാവൽ ടിക്കറ്റുകളും ഹോട്ടൽ ബുക്കിംഗുകളും മുൻകൂട്ടി ഒരുക്കിയതായും അധ്യാപിക വ്യക്തമാക്കി. എന്നാൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ചാൽ യാത്ര മുടങ്ങുമെന്ന ആശങ്കയിലാണ് അപേക്ഷ നൽകാൻ എത്തിയത്.
വരൻ ഇൻഫോപാർക്ക് ജീവനക്കാരനാണ്.
കലക്ടർ ഓഫീസിൽ നേരിട്ട് അപേക്ഷ നൽകാൻ എത്തിയെങ്കിലും, കലക്ടർ സ്ഥലത്തില്ലാത്തതിനാൽ അപേക്ഷ സ്വീകരിക്കാനായില്ല. “ഇന്നോ നാളെയോ വീണ്ടും വരൂ” എന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ മടക്കി അയച്ചതായി അറിയുന്നു.
തിരഞ്ഞെടുപ്പ് ചുമതലയും വ്യക്തിജീവിതവും തമ്മിലുള്ള ഈ ‘ബാലൻസ്’ ചോദ്യം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായി മാറിയിരിക്കുകയാണ്.
English Summary
A government school teacher in Kochi has approached the collectorate requesting exemption from election duty, as it clashes with her pre-planned honeymoon trip. With her wedding scheduled for March 29 and travel booked from April 7, she fears that polling duty may disrupt her plans. The unusual request has now gained attention online.









